അക്വേറിയത്തിൽ നിന്ന് പുറത്തുചാടി ഭീമൻ കടൽസിംഹം; വീണത് ജീവനക്കാരിയുടെ ദേഹത്ത്– വിഡിയോ

Mail This Article
അക്വേറിയത്തിൽ നിന്ന് പുറത്തുചാടുന്ന ഭീമൻ കടൽ സിംഹത്തിന്റെ വിഡിയോ വൈറൽ. സ്‌പെയിനിലെ മല്ലോർക്കയിലെ മറൈൻലാൻഡ് എന്ന അക്വേറിയത്തിലാണ് സംഭവം. ഏകദേശം 330 പൗണ്ട് ഭാരമുള്ള കടൽസിംഹമാണ് പുറത്തുചാടിയത്.
കടൽസിംഹം അക്വേറിയത്തിന് മുകളിൽ എത്തിയപ്പോൾ തന്നെ ജീവനക്കാരിയായ പെൺകുട്ടി ഓടിയെത്തുകയും അതിനെ വെള്ളത്തിലേക്ക് തള്ളിയിടാനും നോക്കി. പക്ഷേ, കടൽസിംഹം അവളുടെ ദേഹത്ത് ചാടിവീഴുകയായിരുന്നു. പെൺകുട്ടി തറയിൽ മലർന്നടിച്ചു വീഴുന്നത് വിഡിയോയിൽ വ്യക്തമാണ്.
അമിതഭാരം ദേഹത്ത് വീണിട്ടും അവൾ അത്ഭുതകരമായി എഴുന്നേൽക്കുകയും കടൽസിംഹത്തെ തലോടുകയും ചെയ്തു.
English Summary: Giant Sea Lion Nearly Crushes Aquarium Worker In Spain