4 വയസ്സുള്ള കുട്ടിയോളം വലുപ്പമുള്ള പൂച്ച! കെഫിര്‍ ഇപ്പോൾ സോഷ്യൽമിഡിയ സ്റ്റാർ

Mail This Article
വലുപ്പത്തിന്റെ കാര്യത്തിൽ സോഷ്യൽമിഡിയയിൽ താരമായി റഷ്യയിലെ ഒരു പൂച്ച. കെഫിർ എന്ന് പേരുള്ള പൂച്ചയ്ക്ക് നാലു വയസ്സുള്ള കുട്ടിയുടെ അത്ര വലുപ്പമുണ്ട്. ബെൽഗൊറോഡ് മേഖലയിലെ സ്റ്റാറി ഓസ്കോൾ ടൗണിൽ താമസിക്കുന്ന യുലിന മിനിനയുടേതാണ് പൂച്ച. കെഫിറിന്റെ നിരവധി വിഡിയോകൾ ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
തന്റെ നാലു വയസ്സുള്ള മകളായ അനെഷ്കയെ താരതമ്യപ്പെടുത്തിയാണ് യുലിന കെഫിറിന്റെ ഉയരത്തെക്കുറിച്ച് സംസാരിച്ചത്. മനുഷ്യകുഞ്ഞുങ്ങളെ പോലെ വാതിൽ തുറക്കുന്നതും അനെഷകയ്ക്കൊപ്പം ഭക്ഷണം കഴിക്കുന്നതുമായ ദൃശ്യങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായത്.
ഏറെ വലുപ്പമുള്ള മെയിൻ കൂണ്‍ എന്ന ബ്രീഡിൽ പെട്ടതാണ് കെഫിർ. വടക്കേ അമേരിക്കയിൽ പേരുകേട്ട ഈ ഇനം ഏത് കാലാവസ്ഥയോടും പൊരുത്തപ്പെടുന്നവരാണ്. ശൈത്യകാലത്ത് ചുരുണ്ടുകൂടി കിടക്കുമ്പോൾ ഉറങ്ങുമ്പോൾ നീളമുള്ള വാൽ അവർക്ക് സംരക്ഷണം ഒരുക്കുന്നു.
English Summary: Russian Cat | Internet | Animal