ADVERTISEMENT

650 സിസി ഇരട്ടകളായ ഇന്‍ര്‍സെപ്റ്ററും കോണ്ടിനെന്റല്‍ ജിടിയും 2018ലാണ് റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയത്. അന്നു തൊട്ടിന്നുവരെ രാജ്യാന്തര ദേശീയ വാഹനവിപണിയില്‍ ഈ വാഹനങ്ങള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നുണ്ട്. ലളിതമായ ഡിസൈന്‍ കാരണം ഈ വാഹനങ്ങളുടെ നിരവധി മോഡിഫിക്കേഷനുകളും വന്നിട്ടുണ്ട്. ഇപ്പോഴിതാ മിഗ് 21 പോര്‍വിമാനത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊള്ളുന്ന ഇന്റര്‍സെപ്റ്ററും ശ്രദ്ധേയമാകുന്നു.

royal-enfield-interceptor-650-modification

െബംഗളൂരു ആസ്ഥാനമായുള്ള ബുള്ളറ്റീര്‍ കസ്റ്റംസാണ് ഈ മിഗ് 21 ഇന്റര്‍സെപ്റ്ററിന് പിന്നില്‍. പോര്‍വിമാനത്തിന് തുല്യമായ മുന്‍ഭാഗം, കൂടാതെ മിഗ് 21, ഇന്ത്യ എന്നിങ്ങനെ എഴുതുകയും ചെയ്തിട്ടുണ്ട്. മിഗ് 21 ഇന്റര്‍സെപ്റ്ററിന് മള്‍ട്ടികളര്‍ സ്ട്രിപ്പും വിന്‍ഡ് സ്‌ക്രീനും ഉള്‍പ്പടെയുള്ള വൈവിധ്യങ്ങളും കൂടി അവതരിപ്പിക്കുന്നുണ്ട്. 17 ഇഞ്ച് അലോയ് വീലിന് പകരം 18 ഇഞ്ച് വയര്‍ സ്‌പോക് വീലുകളും ഇവക്ക് നല്‍കിയിട്ടുണ്ട്. എൻജിനിലോ പെര്‍ഫോമെന്‍സിലോ തൊടാതെ പുറംകാഴ്ചയിലെ മാറ്റങ്ങള്‍ മാത്രമാണ് മിഗ് 21 ഇന്റര്‍സെപ്റ്ററില്‍ വരുത്തിയിട്ടുള്ളത്. 650 സിസി എൻജിന് 7 എച്ച്പി കരുത്തും 52 എൻഎം ടോർക്കുമുണ്ട്. 6 സ്പീഡ് ഗിയര്‍ ബോക്‌സ്. മിഗ് മുഖഭാവം കൂടി വന്നതോടെ പറക്കാന്‍ തയാറായി നില്‍ക്കുന്ന ഭാവമാണ് ഇന്റര്‍സെപ്റ്ററിന്.

royal-enfield-interceptor-650-modification-1

പകരം വക്കാനില്ലാത്ത പോരാളി

പോര്‍വിമാനങ്ങളില്‍ പകരം വയ്ക്കാനില്ലാത്ത പോരാളിയാണ് മിഗ് 21 (Mikoyan-Gurevich -MiG). 1959 മുതല്‍ 1985 വരെയുള്ള കാലത്ത് 11000 മിഗ് 21 പോര്‍വിമാനങ്ങളാണ് സോവിയറ്റ് യൂണിയന്‍ നിര്‍മിച്ചിട്ടുള്ളത്. നാലു ഭൂഖണ്ഡങ്ങളിലായി 60ലേറെ രാജ്യങ്ങളില്‍ ഈ പോര്‍വിമാനങ്ങള്‍ ഉപയോഗത്തിലെത്തി.

1971ലെ ഇന്ത്യ–പാക് യുദ്ധത്തില്‍ അടക്കം മിഗ് 21 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനക്ക് നിര്‍ണായക നേട്ടങ്ങളുണ്ടാക്കി കൊടുത്തിട്ടുണ്ട്. പാകിസ്താന്റെ അമേരിക്കന്‍ നിര്‍മിത എഫ് 16 പോര്‍ വിമാനത്തെ വെടിവച്ചിട്ട് മിഗ് 21 അടുത്തിടെയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

English Summary: Mig-21 design theme for Royal Enfield Interceptor 650

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com