ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും വിലയുള്ള സെക്കന്റ് ഹാൻഡ് കാർ വിൽപനയ്ക്ക്. പ്രീമിയം സെക്കന്റ് ഹാൻഡ് കാർ വിൽപനക്കാരായ ബിഗ് ബോയ് ടോയ്സാണ് 2019 മോ‍ഡൽ ലംബോർഗിനി അവന്റഡോർ എസ്‌വിജെ പ്രത്യേക പതിപ്പ് വിൽപനയ്ക്ക് വച്ചിരിക്കുന്നത്. 

ലോകത്ത് 900 എണ്ണം മാത്രം നിർമിച്ചിരിക്കുന്ന കാർ ഇന്ത്യയിലെ ഏറ്റവും വില കൂടിയ സെക്കന്റ് ഹാൻഡ് കാറാണെന്ന് ബിഗ് ബോയ് ടോയ്സ് അവകാശപ്പെടുന്നു. 2019 ൽ വിൽപനയിലുണ്ടായിരുന്ന ഈ സൂപ്പർ സ്പോർട്സ് കാറിന്റെ എക്സ്ഷോറും വില ഏകദേശം 6 കോടി രൂപയായിരുന്നു.

ലംബോർഗിനിയുടെ ഏറ്റവും മികച്ച സൂപ്പർകാറുകളിലൊന്നായ അവന്റഡോർ എസ്‌വിജെയിൽ 6498 സിസി വി 12 എൻജിനാണ് ഉപയോഗിക്കുന്നത്. 759 ബിഎച്ച്പി കരുത്തും 720 എൻഎം ടോർക്കുമുള്ള കാറിൽ 7 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ് ഉപയോഗിക്കുന്നു. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 2.8 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്. ഉയർന്ന വേഗം ഏകദേശം 350 കിലോമീറ്റർ.

English Summary: Limited-edition Lamborghini Aventador SVJ on sale at Big Boy Toyz

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com