ADVERTISEMENT

പുറത്തിറങ്ങിയ കാലം മുതൽ മഹീന്ദ്രയുടെ നിരയിലെ ഏറ്റവും വിൽപനയുള്ള വാഹനങ്ങളിലൊന്നാണ് ബൊലേറോ. എസ്‌യുവി രൂപവും കുറഞ്ഞ വിലയും പ്രായോഗികതയും ബൊലേറോയെ ഇന്ത്യക്കാരുടെ പ്രിയ വാഹനമായി മാറ്റി. ഇപ്പോഴിതാ ബൊലേറോയ്ക്ക് പുതിയ വകഭേദവുമായി മഹീന്ദ്ര എത്തുന്നു. ബൊലേറോ നിയോ എന്ന് പേരിട്ടിരിക്കുന്ന വാഹനം അടുത്തമാസം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

ടീസർ പുറത്തുവിട്ടെങ്കിലും വാഹനത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല. നിലവിലെ ടിയുവി 300 ന്റെ ഫെയ്സ്‌ലിഫ്റ്റ് പതിപ്പായിരിക്കും പുതിയ പേരിൽ എത്തുക എന്നാണ് റിപ്പോർട്ട്. മികച്ച സ്റ്റൈലും യാത്രസുഖവുമെല്ലാം പുതിയ വാഹനത്തിൽ ഒത്തുചേരുമെന്നാണ് പ്രതീക്ഷ.

ടിയുവി 300യിലെ 1.5 ലീറ്റർ മൂന്നു സിലിണ്ടർ ഡീസൽ എൻജിനും 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായിരിക്കും വാഹനത്തിന്. എഎംടി ഗിയർബോക്സും പ്രതീക്ഷിക്കാം. ഏകദേശം 9 ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെയായിരിക്കും പുതിയ വാഹനത്തിന്റ വില.

English Summary: New Mahindra Bolero Neo to launch soon
 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com