44000 രൂപ വരെ ഇളവ്, മാരുതി കാറുകൾ വാങ്ങാൻ ഏറ്റവും മികച്ച സമയം
Mail This Article
×
ചെറു ഹാച്ച്ബാക്കുകളായ ഓൾട്ടോ, എസ് പ്രെസോ, വാഗൺ ആർ തുടങ്ങിയ കാറുകൾക്ക് മികച്ച ഓഫറുമായി മാരുതി സുസുക്കി. ഏകദേശം 44000 രൂപ വരെയാണ് ഇളവുകൾ നൽകുന്നത്.
മാരുതി ഓൾട്ടോയ്ക്ക് 25000 രൂപ ക്യാഷ് ഡിസ്ക്കൗണ്ട്, 15000 രൂപ എക്സ്ചേഞ്ച് ഓഫർ, 4000 രൂപ കോർപ്പറേറ്റ് ഓഫർ എന്നിവ അടക്കമാണ് 44000 രൂപ വരെ ലഭിക്കുന്നത്. എസ് പ്രെസോയ്ക്കും 25000 രൂപ ക്യാഷ് ഡിസ്ക്കൗണ്ട്, 15000 രൂപ എക്സ്ചേഞ്ച് ഓഫർ, 4000 രൂപ കോർപ്പറേറ്റ് ഓഫർ എന്നിവ അടക്കം 44000 രൂപ വരെ ഇളവുകളുണ്ട്.
വാഗൺ ആറിന് 15000 രൂപ ക്യാഷ് ഡിസ്ക്കൗണ്ട്, 15000 രൂപ എക്സ്ചേഞ്ച് ഓഫർ, 4000 രൂപ കോർപ്പറേറ്റ് ഓഫർ എന്നിവ അടക്കം 44000 രൂപ വരെയാണ് ഡിസ്ക്കൗണ്ട് നൽകുന്നത്. ഇളവുകൾ വിവിധ മോഡലുകൾക്കും അവയുടെ ലഭ്യതയ്ക്കും ഡീലർഷിപ്പിനും അനുസരിച്ച് വ്യത്യസ്തമായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.