‘പണം പോയി, പവർ വരട്ടെ’: കരുത്തൻ ബിഎംഡബ്ല്യു സ്വന്തമാക്കി താര ദമ്പതിമാർ

Mail This Article
ബിഎംഡബ്ല്യുവിന്റെ കരുത്തൻ സെഡാൻ എം340ഐ ഗാരിജിലെത്തിച്ച് താര ദമ്പതിമാരായ ജീവയും അപർണ തോമസും. കോഴിക്കോട്ടെ പ്രീമിയം സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ വിൽപനക്കാരായ റോഡ്‌വേ കാഴ്സിൽ നിന്നാണ് ഇരുവരും പുതിയ വാഹനം സ്വന്തമാക്കിയത്.
ഏകദേശം 10000 കിലോമീറ്റർ മാത്രം ഓടിയ ഗ്രേ നിറത്തിലുള്ള വാഹനത്തിന്റെ രണ്ടാമത്തെ ഉടമയാണ് ജീവ. ബ്ലാക് ഫിനിഷുള്ള ഗ്രിൽ, മനോഹരമായ ബ്ലാക് അലോയ് വീലുകൾ, എം സ്പോർട്സ് സ്റ്റിയറിങ് വീല്‍ എന്നിവ വാഹനത്തിനുണ്ട്. 3 ലീറ്റർ 6 സിലിണ്ടർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 387 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കുമുണ്ട്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്സ്.
English Summary: Jeeva And Aparna Bought BMW M340i