ബിആർവിയിൽനിന്ന് ബിഎംഡബ്ല്യുവിലേക്ക്, അപ്പാനി യാത്രകൾക്ക് എക്സ് 1
Mail This Article
അപ്പാനി രവി എന്ന വില്ലൻ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്കു ചുവടു വച്ച അഭിനേതാവാണ് ശരത്. ഹോണ്ട ബിആർവിയിൽനിന്ന് ബിഎംഡബ്ല്യു എക്സ് വണ്ണിലേക്ക് മാറിയ സന്തോഷത്തിലാണ് ശരത്. സഫാരി കാർസ് എന്ന പ്രീ ഓൺഡ് കാർ ഷോറൂമിൽ നിന്നാണ് ശരത് എക്സ് വൺ വാങ്ങിയത്.
ബിഎംഡബ്ല്യു നിരയിലെ ഏറ്റവും ചെറിയ എസ്‌യുവിയാണ് എക്സ് വൺ. എസ്‍യുവിയുടെ ഡീസല്‍ എന്‍ജിന്‍ മോഡലാണ് അപ്പാനി സ്വന്തമാക്കിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായി മൂന്നു വേരിയന്റുകളിലാണ് എക്‌സ് വൺ എത്തുന്നത്.
2.0 ലീറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് നിലവില്‍ ആഡംബര എസ്‌യുവിയിൽ. ഡീസല്‍ എന്‍ജിന്‍ 188 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട്. പെട്രോള്‍ എന്‍ജിന്‍ മോഡല്‍ 257 ബിഎച്ച്പി പവറും 280 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. രണ്ട് മോഡലുകളിലും ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 41.50 ലക്ഷം രൂപ മുതല്‍ 44.50 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
English Summary: Apani Sarath Bought BMW