ADVERTISEMENT

പാരിസ് മോട്ടോര്‍ ഷോയുടെ മുന്നോടിയായി ഡാസിയ ബിഗ്‌സ്റ്റര്‍ 7 സീറ്റര്‍ എസ്‌യുവി പുറത്തിറക്കി. ഇതു കേള്‍ക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്കെന്തുകാര്യമെന്നു തോന്നിയേക്കാം. കാര്യമുണ്ട്, ഡാസിയയുടെ ബിഗ്‌സ്റ്റര്‍ 7 സീറ്റര്‍ ഇന്ത്യയിലെത്തിയാല്‍ റെനോ ഡസ്റ്റര്‍ 7 സീറ്ററായി മാറും. അടുത്തവര്‍ഷം പകുതിയോടെ കൂടുതല്‍ വലിപ്പത്തിലുള്ള പുതുതലമുറ ഡസ്റ്റര്‍ ഇന്ത്യയിലെത്തും. ഹ്യുണ്ടേയ് എല്‍ക്കസാര്‍, എക്‌സ് യു വി 700, ടാറ്റ സഫാരി എന്നിവയുമായിട്ടായിരിക്കും റെനോ ഡസ്റ്ററിന്റെ മത്സരം.

dacia-bigster-3

പ്രധാന ഫീച്ചറുകള്‍

വലിപ്പത്തിലുള്ള മാറ്റം തന്നെയാണ് പുതു തലമുറ ഡസ്റ്ററിലെ പ്രധാന മാറ്റം. 4,750 എംഎം നീളം, 1,810എംഎം വീതി, 1,710എംഎം ഉയരം എന്നിങ്ങനെയാണ് പുതു ഡസ്റ്ററിന്റെ വലിപ്പം. നീളത്തില്‍ മാത്രം 230എംഎം കൂടുതല്‍. വീല്‍ബേസാണെങ്കില്‍ 43എംഎം വര്‍ധിച്ച് 2,700 എംഎമ്മിലേക്കെത്തിയിരിക്കുന്നു. 2021ലേ പുറത്തുവിട്ട കണ്‍സെപ്റ്റ് മോഡലിന്റെ പ്രധാന രൂപ സവിശേഷതകള്‍ പ്രൊഡക്ഷന്‍ മോഡലിലേക്കെത്തിയപ്പോഴും ഡസ്റ്ററിലുണ്ട്. 

DACIA BIGSTER (R1310) - PHASE 1

തിളങ്ങുന്ന കറുപ്പു നിറത്തിലുള്ള ഗ്രില്‍, Y രൂപത്തിലുള്ള ലൈറ്റുകള്‍, ഓഫ്‌റോഡിങ്ങിനു പറ്റിയ 220എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് ഒറ്റനോട്ടത്തില്‍ ശ്രദ്ധിക്കപ്പെടുക. വശങ്ങളില്‍ കട്ടിയേറിയ ക്ലാഡിങും സ്‌പോര്‍ട്ടി അലോയ് വീലും ബ്ലാക്ക്ഡ് ഔട്ട് പില്ലേഴ്‌സും റൂഫ് റെയിലുകളും നല്‍കിയിരിക്കുന്നു. വകഭേദങ്ങള്‍ക്കനുസരിച്ച് വീല്‍ സൈസില്‍(17-19 ഇഞ്ച്) മാറ്റം വരും. മുന്നിലേയും പിന്നിലേയും ബംപറുകളുടെ രൂപത്തില്‍ മാറ്റമുണ്ട്. പിന്നിലെ ഡോര്‍ ഹാന്‍ഡിലുകള്‍ സി പില്ലറിലേക്ക് കയറ്റിയിട്ടുണ്ട്. പിന്നിലും Y രൂപത്തിലുള്ള ടെയില്‍ ലാംപുകളാണ് നല്‍കിയിട്ടുള്ളത്. 

dacia-bigster-2

ഇന്റീരിയര്‍

വിശാലതയാണ് ഡെസ്റ്ററിന്റെ 7 സീറ്ററിന്റെ ഉള്‍ഭാഗത്തെ പ്രധാന ശ്രദ്ധാകേന്ദ്രം. ഡാഷ്‌ബോര്‍ഡ് ലേ ഔട്ടിലും സെന്റര്‍ കണ്‍സോളിലും സീറ്റ് അപ്പോള്‍സ്ട്രിയിലുമെല്ലാം പുതുമ. 10.1 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് ടച്ച് സ്‌ക്രീനും വകഭേദത്തിനനുസരിച്ച് 7 ഇഞ്ച്/ 10 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും നല്‍കിയിരിക്കുന്നു. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി. പനോരമിക് സണ്‍റൂഫ്, പവേഡ് ടെയില്‍ഗേറ്റ്, വയര്‍ലെസ് ചാര്‍ജിങ്, അഡാസ് സുരക്ഷാ സൗകര്യങ്ങള്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പവേഡ് ഡ്രൈവര്‍ സീറ്റ്, പ്രീമിയം അര്‍കാംസ് ഓഡിയോ സിസ്റ്റം എന്നിവയുമുണ്ട്. 

dacia-bigster-4

പവര്‍ട്രെയിന്‍

മൂന്നു പവര്‍ട്രെയിന്‍ ഓപ്ഷനുകളുമായാണ് രാജ്യാന്തര വിപണിയില്‍ ഡാസിയ ബിഗ്സ്റ്റര്‍ ഇറങ്ങുന്നത്. ഇന്ത്യിയലേക്കെത്തുമ്പോള്‍ രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍ക്കാണ് സാധ്യത. 1.6 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡും 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും. ഡീസല്‍ വകഭേദം ഒഴിവാക്കിയേക്കും. മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമല്ലാത്ത രാജ്യങ്ങളിലായിരിക്കും ബിഗ്‌സ്റ്ററിന്റെ ഡീസല്‍ മോഡലെത്തുക. ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ 4×4 സൗകര്യവുമുണ്ടാവും.

English Summary:

Dacia Bigster Revealed: This is the All-New 7-Seater Renault Duster for India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com