ADVERTISEMENT

ലണ്ടൻ ∙ കാൻസർ രോഗബാധിതനായ ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് അടുത്തയാഴ്ച മുതൽ ഔദ്യോഗിക ജോലികൾ പുന:രാരംഭിക്കും. ആരോഗ്യസ്ഥിതിയിൽ പുരോഗതി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനമെന്ന് ബക്കിങ്ങാം കൊട്ടാരം അറിയിച്ചു. ഔദ്യോഗിക പരിപാടികളിലേക്ക് പൂർണമായും മടങ്ങില്ലെന്നും രഞ്ഞെടുത്ത പൊതുപരിപാടികളിൽ രാജാവിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന സൂചനയാണ് ബക്കിങ്ങാം കൊട്ടാരത്തിൽ നിന്ന് ലഭ്യമാകുന്നത്. ലണ്ടനിലെ കാൻസർ ചികിത്സാ കേന്ദ്രത്തിലെ സന്ദർശനത്തോടെയാകും രാജാവ് വീണ്ടും പൊതുപരിപാടികളിലേക്ക് മടങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. ഈ വേനൽക്കാലത്ത് ജപ്പാനിലെ ചക്രവർത്തിക്കും പത്നിക്കും ബക്കിങ്ങാം പാലസിൽ രാജാവ് ഔദ്യോഗിക സ്വീകരണവും നൽകും. മറ്റുചില പൊതു പരിപാടികളും സമ്മറിൽ ഉണ്ടാകുമെന്ന് കൊട്ടാരം വൃത്തങ്ങൾ പറയുന്നുണ്ടെങ്കിലും വിശദാംശങ്ങൾ വ്യക്തമാക്കുന്നില്ല.

രാജാവിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതി കണ്ടെത്തിയതായി ബക്കിങ്ങാം കൊട്ടാരം പറയുന്നെങ്കിലും ചികിത്സയുടെ വിശദാംങ്ങളും പുരോഗതിയും സംബന്ധിച്ച മൗനം തുടരുകയാണ്. ഈ മാസം ആദ്യം രാജാവും രാജ്ഞിയും ബക്കിങ്ങാം കൊട്ടരത്തിലെ പൂന്തോട്ടത്തിൽ സന്തോഷത്തോടെ നിൽക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. രാജാവ് സ്ഥിരമായി പങ്കെടുക്കാറുള്ള സമ്മർ ഗാർഡൻ പാർട്ടികളിൽ ഇക്കുറി സാന്നിധ്യമുണ്ടാകുമോ എന്ന് വ്യക്തമല്ല. രാജാവിനു പുറമെ കിരീടാവകാശിയായ വില്യം രാജകുമാരന്‍റെ ഭാര്യ കെയ്റ്റ് രാജകുമാരിയും കാൻസർ ചികിത്സയിലാണ്. 

English Summary:

Great Progress in Cancer Treatment: King Charles Will Resume Official Duties Next Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com