അഞ്ച് ബില്യന്‍ ഡോളർ ആയുധ കരാറുമായ് അമേരിക്കയും ജര്‍മനിയും
Mail This Article
ബര്‍ലിന്‍ ∙ അഞ്ച് ബില്യൻ ഡോളറിന്റെ പാട്രിയറ്റ് മിസൈല്‍ ജര്‍മനിക്ക് വില്‍ക്കാന്‍ യുഎസ് അനുമതി. 600 പാട്രിയറ്റ് എയർ ഡിഫൻസ് മിസൈലുകളും അനുബന്ധ ഉപകരണങ്ങളുമാണ് യുഎസ് ജര്‍മനിക്ക് വില്‍ക്കാന്‍ ഒരുങ്ങുന്നത്.
ദേശീയവും പ്രാദേശികവുമായ പ്രതിരോധം മെച്ചപ്പെടുത്തുന്നതിനും യുഎസ്, നാറ്റോ സേനകളുമായുള്ള പരസ്പര പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഈ കരാർ ഉപകരിക്കും. 2022ല്‍ ആരംഭിച്ച റഷ്യ - യുക്രെയ്ന്‍ യുദ്ധത്തിൽ യുഎസിന് ശേഷം ജര്‍മനിയാണ് യുക്രെയ്ന്റെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക സഹായ വിതരണക്കാർ. യുദ്ധത്തിനായ് യുക്രെയ്ന് നിരവധി നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ജർമനി സംഭാവന ചെയ്തത്.
ജര്‍മനിയിലെ മെക്ളെന്‍ബര്‍ഗ് - ഫോര്‍പോമ്മെനിലെ സൈനിക പരിശീലന മേഖലയിലാണ് പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങള്‍ സംഭരിക്കുന്നത്. സൈന്യത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാൻ യുഎസുമായുള്ള ഇടപാട് ജർമനിയെ സഹായിക്കും.