ADVERTISEMENT

ബർലിൻ ∙ വീസ പ്രോസസ്സിങ് സമയത്തിൽ മാറ്റവുമായ് ജർമനി. ഇന്ത്യൻ വിദേശ വിദഗ്ധ തൊഴിലാളികളുടെ വീസ പ്രോസസ്സിങ് സമയമാണ് ജർമൻ സർക്കാർ കുറച്ചിരിക്കുന്നത്. ദീർഘകാല വീസകൾക്കുള്ള കാത്തിരിപ്പ് കാലയളവ് ഒൻപത്  മാസത്തിൽ നിന്ന് രണ്ടാഴ്ചയായാണ് സർക്കാർ ചുരുക്കിയത്.

തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിനും, പ്രത്യേകിച്ച് പരിശീലന പരിപാടികൾക്കും കോൺഫറൻസുകൾക്കും അതിവേഗ വീസ ഇഷ്യൂ ആവശ്യമാണ്. കൂടാതെ  ജർമനിയിൽ നിക്ഷേപം നടത്തുന്ന ഇന്ത്യൻ സ്ഥാപനങ്ങൾക്ക് അവരുടെ സ്പെഷ്യലിസ്റ്റുകളെ കാലതാമസം കൂടാതെ രാജ്യത്തേക്ക് അയയ്ക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനും പുതിയ മാറ്റം സഹായിക്കും.

ജർമൻ ഇൻസ്റ്റിറ്റ്യൂട്ട്  2023ൽ 570,000  ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്.  ഈ കുറവ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നു. നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന് അടിയന്തിരമായി പുതിയ തൊഴിലാളികളെ ആവശ്യമുണ്ട്. 

വേഗത്തിലുള്ള വീസ പ്രോസസ്സിങ്, തൊഴിലാളികളെ ജർമനിയിലേക്ക് വരാനും നിലവിൽ ബുദ്ധിമുട്ട് നേരിടുന്ന സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കും. ഫെഡറൽ ഫോറിൻ ഓഫിസിന്റെ കണക്കനുസരിച്ച്, 2024 ജനുവരി മുതൽ ജൂൺ വരെ തൊഴിൽ ആവശ്യങ്ങൾക്കായി ജർമനി 80,000 വീസകളാണ് അനുവദിച്ചത്. ഈ കാലയളവിലെ വീസകളുടെ പ്രധാന ഗുണഭോക്താക്കൾ വിദഗ്ധ തൊഴിലാളികളായിരുന്നു.

English Summary:

The German government has reduced the visa processing time for Indian foreign skilled workers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com