ബിഎംഡബ്ല്യു കാറുകള്‍ തിരിച്ചുവിളിക്കുന്നു
Mail This Article
×
ബര്‍ലിന്‍ ∙ ബ്രേക്ക് പ്രശ്നത്തെ തുടര്‍ന്ന് ബിഎംഡബ്ല്യു 15 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു. ഇതുവരെ ഉപഭോക്താക്കളില്‍ എത്തിയിട്ടില്ലാത്ത കാറുകളുടെ ഡെലിവറി നിരോധനവും ബിഎംഡബ്ല്യു ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ചൈനയിലെ ഡിമാന്‍ഡ് കുറയുകയും പ്രശ്നം കാരണം ലാഭവും വില്‍പ്പന പ്രതീക്ഷകളും കുറയ്ക്കുകയാണെന്നും കമ്പനി പറഞ്ഞു.
ബ്രേക്ക് സിസ്ററത്തിലെ പ്രശ്നങ്ങള്‍ മൊത്തത്തില്‍ 1.5 ദശലക്ഷത്തിലധികം കാറുകളെ ബാധിച്ചു. ആഗോളതലത്തിലുള്ള തിരിച്ചുവിളിക്കലിന് പുറമേ, ഇതുവരെ ക്ളയന്റുകള്‍ക്ക് കൈമാറാത്ത 320,000 കാറുകളുടെ ഡെലിവറികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.
English Summary:
BMW has recalled 15 lakh cars
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.