107-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഫിൻലൻഡ്
Mail This Article
ഹെൽസിങ്കി∙ ഡിസംബർ 6ന് ഫിൻലൻഡ് 107-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. 1917 ലാണ് റഷ്യയിൽ നിന്നും ഫിൻലൻഡ് സ്വയം ഭരണത്തിലേക്ക് ചുവടുവച്ചത്. ഹെൽസിങ്കിയിലെ തഹ്‌തിതോർണിയിൽ പതാക ഉയർത്തൽ ചടങ്ങോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
റസ്റ്റിലയിൽ നിന്നുള്ള വൈഎംസിഎ സ്കൗട്ട് ട്രൂപ്പാണ് പതാക ഉയർത്തിയത്. പ്രസിഡന്‍റ‌് അലക്സാണ്ടർ സ്റ്റബ്ബ് ഹെൽസിങ്കിയിലെ ഹിയതനിയമി സെമിത്തേരിയിൽ യുദ്ധവീരന്മാരുടെ സ്മരണയ്ക്കായി പുഷ്പചക്രം അർപ്പിച്ചു. പ്രസിഡന്‍റും പ്രഥമ വനിത സുസാൻ ഇന്നസ്സ് സ്റ്റബ്ബും പാലസിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് ഈ ദിനത്തിൽ കൈകൊടുക്കുന്ന ചടങ്ങ് പ്രസിദ്ധമാണ്. രണ്ടായിരത്തോളം പേർ ഇതിൽ പങ്കെടുത്തു. എല്ലാ വർഷത്തെയും പോലെ ഇത്തവണയും ദേശീയ ചാനൽ ഈ ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള 'വൈനോ ലിന്ന'യുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ള 'ദി അൺ നോൺ സോൾജിയർ' എന്ന ചിത്രം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തു. വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുമുള്ള വിദ്യാർഥികളുടെ പരേഡ് ഹെൽസിങ്കിയിലെ സെനറ്റ് സ്‌ക്വയറിൽ ഒത്തുചേർന്നു. ഗൂഗിൾ ഡൂഡിലും ഫിൻലൻഡിന്റെ സ്വാതന്ത്ര്യദിനം ആഘോഷമാക്കി.