ADVERTISEMENT

റാന്നി ∙ യുകെയിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി അണക്കര വണ്ടൻമേട് കല്ലട വാഴേപ്പറമ്പിൽ വീട്ടിൽ ജോമോൻ‌ ജോണിനെയാണ് (42) റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് കരിങ്കുറ്റി സ്വദേശിയായ യുവതിയിൽ നിന്നാണ് 50,000 രൂപ വാങ്ങിയത്. യുവതിയുടെ പേരിൽ ഗോവിന്ദപുരം പഞ്ചാബ് നാഷനൽ ബാങ്കിലുള്ള അക്കൗണ്ടിൽ നിന്ന് കേസിലെ രണ്ടാം പ്രതി മനു മോഹൻ മുഖേന പണം കൈമാറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

റാന്നി വലിയപാലത്തിനു സമീപം ജോമോൻ നടത്തുന്ന സ്ഥാപനത്തിന്റെ ഫെഡറൽ ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം നൽകിയത്. ജോലി ലഭിക്കാതെ വന്നപ്പോൾ യുവതി ഈ മാസം 2ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

സമാനമായ ഒരു കേസ് കൂടി ജോമോന്റെ പേരിൽ റാന്നി പൊലീസ് എടുത്തിട്ടുണ്ട്. ബാങ്ക് രേഖകൾ പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. യുകെ, ഇസ്രയേൽ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുകൾ നടത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ ജില്ലാ പൊലീസ് മേധാവിക്കു ലഭിക്കുന്നുണ്ട്.

English Summary:

Man Held on Charge of Cheating Job Aspirant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT