ADVERTISEMENT

ഹെൽസിങ്കി ∙ സ്ഥിര താമസ പെർമിറ്റ് നിയമങ്ങൾ കർശനമാക്കാൻ ഫിന്നിഷ് സർക്കാർ ലക്ഷ്യമിടുന്നു. സ്ഥിര താമസ പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കാനുള്ള  നിർദേശങ്ങളുമായി ഫിന്നിഷ് ആഭ്യന്തര മന്ത്രാലയം. തിങ്കളാഴ്ച ഒരു പത്രക്കുറിപ്പിൽ  മന്ത്രാലയം വിശദാംശങ്ങൾ അറിയിച്ചു.

സ്ഥിര താമസ പെർമിറ്റ്  ലഭിക്കുന്നതിന് നിലവിൽ  തുടർച്ചയായി നാല് വർഷമാണ് രാജ്യത്ത് താമസിക്കേണ്ടത്. പുതിയ  നിർദേശമനുസരിച്ച് തുടർച്ചയായി ആറ് വർഷം ഫിൻലൻഡിൽ താമസിക്കുന്നവർക്കായിരിക്കും പെർമിറ്റ് ലഭിക്കുക.

ഫിന്നിഷ് അല്ലെങ്കിൽ സ്വീഡിഷ് ഭാഷയിൽ മതിയായ വൈദഗ്ധ്യവും കൂടാതെ രാജ്യത്ത് രണ്ട് വർഷത്തെ പ്രവർത്തന പരിചയവും ഉണ്ടായിരിക്കണം. എന്നിരുന്നാലും, ഇതിൽ  ചില ഇളവുകളുമുണ്ട്.

Image Credit: pawel.gaul/istockphoto.com
Image Credit: pawel.gaul/istockphoto.com

പ്രതിവർഷം കുറഞ്ഞത് 40,000 യൂറോ സമ്പാദിക്കുക, രണ്ട് വർഷത്തെ ജോലിക്കൊപ്പം ഫിൻലൻഡിൽ അംഗീകരിക്കപ്പെട്ട ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കുക, ഫിന്നിഷ് / സ്വീഡിഷ് ഭാഷകളിൽ വൈദഗ്ധ്യവും രാജ്യത്തു മൂന്ന് വർഷത്തെ പ്രവർത്തന പരിചയവും  ഉണ്ടായിരിക്കുക എന്നീ മൂന്ന് വ്യവസ്ഥകളിൽ ഏതെങ്കിലും പാലിക്കുന്നവർക്കു, നാല് വർഷത്തെ താമസത്തിനു ശേഷവും സ്ഥിര താമസ പെർമിറ്റുകൾ ലഭിച്ചേക്കും.

Image Credit: Sitikka/istockphoto.com
Image Credit: Sitikka/istockphoto.com

എന്നാൽ ചില ക്രിമിനൽ കുറ്റങ്ങൾ റസിഡൻസ് പെർമിറ്റ് അപേക്ഷകളെ ബാധിക്കുമെന്നും സർക്കാർ പറയുന്നു. സർക്കാരിന്റെ പ്രോഗ്രാമിൽ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങളിലൊന്ന് കുടിയേറ്റക്കാരെ ഫിന്നിഷ് സമൂഹത്തിന്റെ നിയമങ്ങൾ പാലിക്കാനും ജോലി ചെയ്യാനും ഭാഷ പഠിക്കാനും പ്രോത്സാഹിപ്പിക്കുക എന്നതാണെന്ന്  ആഭ്യന്തരമന്ത്രി മാരി രന്റാനൻ അഭിപ്രായപ്പെട്ടു.

English Summary:

Finnish government aims to tighten permanent resident permit rules

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com