ലണ്ടനിൽ ഏപ്രിൽ 5 ന് ആദ്യ ശനിയാഴ്ച ബൈബിൾ കൺവൻഷൻ

Mail This Article
റയിൻഹാം∙ ഗ്രേറ്റ് ബ്രിട്ടൻ സിറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ലണ്ടനിൽ സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച ബൈബിൾ കൺവൻഷൻ' ഏപ്രിൽ 5ന് നടക്കും. ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാ സലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് ബൈബിൾ കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രന്റ് കമ്മീഷൻ ഡയറക്‌ടർ ഫാ. ജോസഫ് മുക്കാട്ട് കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിക്കുകയും ബൈബിൾ കൺവൻഷൻ നയിക്കുകയും ചെയ്യും. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപഴ്സനും കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ എസ്എച്ച് വചനപ്രഘോഷണം നടത്തും.
ഗ്രേറ്റ് ബ്രിട്ടൻ സിറോമലബാർ എപ്പാർക്കി വിമൻസ് ഫോറം ചെയർമാനും മിഷൻ പ്രീസ്റ്റുമായ ഫാ. ജോസ് അഞ്ചാനിക്കൽ, ധ്യാനഗുരുവും ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി മിഷനുകളിൽ അജപാലന ശുശ്രൂഷ നയിക്കുകയും ചെയ്യുന്ന ഫാ.ഷിനോജ് കളരിക്കൽ തുടങ്ങിയ വൈദികർ സഹകാർമികത്വം വഹിക്കുകയും ശുശ്രൂഷകളിൽ പങ്കുചേരുകയും ചെയ്യും.