ബ്രിട്ടൻ കെഎംസിസി ഗ്രാൻഡ് ഇഫ്താർ മീറ്റ് ലണ്ടനിൽ നടന്നു

Mail This Article
ലണ്ടൻ ∙ ബ്രിട്ടൻ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ഗ്രാൻഡ് ഇഫ്താർ മീറ്റ് ലണ്ടനിലെ ബാർക്കിങ്ങിൽ നടന്നു. ബ്രിട്ടനിലെ മലയാളി കൂട്ടായ്മയായ ബ്രിട്ടൻ കെഎംസിസിയുടെ ഇഫ്താർ മീറ്റ് യുകെയിലെ മുഴുവൻ മലയാളികളുടെയും സംഗമ വേദി കൂടിയാണ്. ഇഫ്താറിൽ 1300 പേർ പങ്കെടുത്തു.
ഇത്തവണ ബ്രിട്ടൻ കെഎംസിസിയുടെ സെൻട്രൽ കമ്മിറ്റി ഇഫ്താറുകൾ ലണ്ടന് പുറമെ റീജനലായും നടക്കുന്നുണ്ട്. ഗ്ലാസ്‌ഗോ, മാഞ്ചസ്റ്റർ, ലിവർപൂൾ, ഡെവോൺ എന്നിടങ്ങളിലും ഇഫ്താർ മീറ്റ് നടക്കുന്നുണ്ട്. ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ലണ്ടനിലെ ബാർക്കിങ്ങിൽ നടന്ന പരിപാടിയിൽ ലണ്ടനിലെ വിവിധ ഇടങ്ങളിൽ ജോലിയും, പഠനവും നടത്തുന്ന വ്യത്യസ്ത തുറകളിലെ നിരവധിയാളുകൾ ആണ് പങ്കെടുത്തത്.
റമദാൻ മനുഷ്യ മനസ്സുകളിൽ വിശ്വാസ ശുദ്ധീകരണം ആണ് നടത്തുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുഹമ്മദ് ഇക്ബാൽ വാഫി അഭിപ്രായപ്പെട്ടു. പ്രോഗ്രാമുകൾക്ക് ബ്രിട്ടൻ കെഎംസിസി നേതാക്കൾ നേതൃത്വം നൽകി.