യുക്മ വെയില്‍സ് റീജനല്‍ പൊതുയോഗം മാര്‍ച്ച് 29ന് ന്യൂപോര്‍ട്ടില്‍

Mail This Article
ന്യൂപോര്‍ട്ട് ∙ യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍സ് (യുക്‌മ) വെയില്‍സ് റീജനല്‍ പൊതുയോഗം 29 ന് ന്യൂപോര്‍ട്ടില്‍ ചേരുന്നു. യുക്മ ദേശീയ ഭരണസമിതിയിലേയ്ക്ക് ഫെബ്രുവരി 22ന് നടന്ന തിരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന ആദ്യ നാഷനല്‍ എക്സിക്യുട്ടീവ് യോഗമാണ് വെയില്‍സ് ഉള്‍പ്പെടെയുള്ള റീജനുകളില്‍ പുതിയ ഭരണസമിതി രൂപീകരിച്ച് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്.
റീജനല്‍ കമ്മറ്റിയിലെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഈ പൊതുയോഗത്തോട് അനുബന്ധിച്ച് ഉണ്ടാവുന്നതാണ്.
പുതിയ കമ്മിറ്റി രൂപീകരണത്തോടൊപ്പം, ഈ മേഖലയില്‍ യുക്‌മ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളും ഈ പൊതുയോഗത്തില്‍ അവതരിപ്പിക്കും. ഈ വര്‍ഷം മുതല്‍ സ്ഥിരമായി റീജനല്‍ കായിക മത്സരങ്ങളും കലാമേളയും സംഘടിപ്പിക്കും.
യുക്മയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ജനറല്‍ കൗണ്‍സില്‍ ലിസ്റ്റില്‍ വെയില്‍സ് റീജനില്‍ നിന്നുമുള്ള അസോസിയേഷനിലെ പ്രതിനിധികള്‍ക്കും യോഗനടപടികള്‍ നിയന്ത്രിക്കുന്നതിന് ദേശീയ ഭരണസമിതി ചുമതലപ്പെടുത്തിയിട്ടുള്ളവര്‍ക്കുമാണ് പൊതുയോഗത്തില്‍ പങ്കെടുക്കാനാവുന്നത്.
യുക്മ ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ജോ. ട്രഷറര്‍ പീറ്റര്‍ താണോലില്‍ എന്നിവരോടൊപ്പം വെയില്‍സ് റീജന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള മുന്‍ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയും പൊതുയോഗത്തില്‍ പങ്കെടുക്കും.