ടള്ളമോർ∙ അയർലൻഡിലെ ടള്ളമോറിൽ സെന്റ് പാട്രിക്സ് ദിനത്തിൽ നടന്ന പരേഡിൽ ടള്ളമോർ ഇന്ത്യൻ അസോസിയേഷൻ ഇരട്ട പുരസ്‌കാരം നേടി. മികച്ച എന്റർടൈനിങ് വിഭാഗത്തിലും ജനപ്രിയ വിഭാഗത്തിലുമാണ് അസോസിയേഷൻ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയത്.
ഇന്ത്യൻ തനത് കലാരൂപങ്ങളായ ഭരതനാട്യം, ഗുജറാത്തി ഗർബ നൃത്തം, കുട്ടികളുടെ സിനിമാറ്റിക് നൃത്തം, കുട്ടികളുടെ ദഫ് മുട്ട് എന്നിവ ഐറിഷുകാരടക്കമുള്ളവരുടെ ശ്രദ്ധ ആകർഷിച്ചു. വിവിധ വേഷവിധാനങ്ങളോടെയും ഐറിഷ് പതാകയുമേന്തി മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാർ പരേഡിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.