ഒമാനിൽ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ്

Mail This Article
×
മസ്കത്ത് ∙ മുങ്ങി മരണങ്ങൾ കൂടുന്ന സാഹചര്യത്തിൽ വാദികളിലും ജലാശയങ്ങളിലും ഇറങ്ങരുതെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ്. മഴയെ തുടർന്നു വെള്ളം നിറഞ്ഞ വാദികൾ, ജലാശയങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവ പലപ്പോഴും അപകടകാരണമാകുന്നു.
ശക്തമായ അടിയൊഴുക്കിൽ വലിയ വാഹനങ്ങൾക്കു പോലും പിടിച്ചുനിൽക്കാനാവില്ല. മലനിരകളിൽ പെയ്യുന്ന മഴയിൽ പെട്ടെന്നാണ് വാദികളിൽ ജലനിരപ്പ് ഉയരുക. പർവത മേഖലകൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്നും നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.