ADVERTISEMENT

മനാമ∙ കേരള കാത്തലിക് അസോസിയേഷൻ (കെസിഎ) ഓണം പൊന്നോണം 2023 എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സാംസ്കാരിക പരിപാടികളും ഓണവുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉൾപ്പെടെ ആഴ്ചകൾ നീണ്ടുനിൽക്കുന്ന  ആഘോഷ പരിപാടികളിൽ  ആയിരത്തിലേറെ പേർ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. ഓഗസ്റ്റ് 18നാണ് ഉദ്ഘാടനം. സെപ്റ്റംബർ ഒന്നിന് ഓണ സദ്യയോടെ സമാപിക്കും.

Read also: സാധാരണക്കാരെ നെഞ്ചോടു ചേർത്ത് ഷെയ്ഖ് മുഹമ്മദിന്റെ സെൽഫി; വിഡിയോ വൈറൽ...

ഘോഷയാത്ര, പരമ്പരാഗത മത്സരങ്ങൾ, പായസ മത്സരം, തിരുവാതിര, ഓണപ്പാട്ട് ,പരമ്പരാഗത  തനിമലയാളി ഓണപ്പുടവ മത്സരം, വടംവലി , വള്ളപ്പാട്ട്, ഉറിയടി , പുലികളി മത്സരങ്ങളും  അംഗങ്ങൾക്കായി ഓണക്കളി മത്സരങ്ങളും നടക്കും. 

 

ഓണാഘോഷ കമ്മിറ്റി ചെയർമാൻ സേവി മാത്തുണ്ണി, വൈസ് ചെയർമാൻമാരായ  റോയ് സി .ആന്റണി, കെ. ഇ. റിച്ചാർഡ്, കെസിഎ പ്രസിഡന്റ് നിത്യൻ തോമസ്, വൈസ് പ്രസിഡന്റ് തോമസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ട്രഷറർ അശോക് മാത്യു, എന്റർടൈൻമെന്റ് സെക്രട്ടറി ജിതിൻ ജോസ്, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയൽ, കോർ ഗ്രൂപ്പ്‌ ചെയർമാൻ എബ്രഹാം ജോൺ, കൺവീനർമാരായ മനോജ് മാത്യു, അജി പി. ജോയ്, ജിൻസ് ജോസഫ്, ബാബു വർഗീസ്, പീറ്റർ സോളമൻ  എന്നിവരും  കെസിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കോർ ഗ്രൂപ്പ് അംഗങ്ങളും ഉൾപ്പെട്ട 51 അംഗ സംഘാടകസമിതിയാണ് പരിപാടികൾക്ക് നേതൃത്വം  നൽകുക.

 

വാർത്താ സമ്മേളനത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കെ സി എ ആക്ടിങ് പ്രസിഡണ്ട് തോമസ് ജോൺ, കെ സി എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ഓണാഘോഷ കമ്മിറ്റി ചെയർമാൻ സേവി മാത്തുണ്ണി, കോർ ഗ്രൂപ്പ് ചെയർമാൻ ഏബ്രഹാം ജോൺ,സ്പോൺസർ  അരുൺ വിശ്വനാഥ്, കെസിഎ എന്റർടൈൻമെന്റ് സെക്രട്ടറി ജിതിൻ ജോസ്, ഓണാഘോഷ കമ്മിറ്റി വൈസ് ചെയർമാൻ റിച്ചാർഡ്, കെസിഎ ചിൽഡ്രൻസ് വിങ്  പ്രസിഡന്റ് സ്റ്റീവ് ബിജോയ് എന്നിവരും  സംബന്ധിച്ചു .

 

 

English Summary: KCA announced Onam Ponnonam 2023 events

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com