ADVERTISEMENT

ജിദ്ദ∙ 34 ദശലക്ഷം റിയാൽ തട്ടിയെടുക്കുന്നതിനായി വ്യാജ രേഖ ചമച്ചതിന് സൗദി പൗരന് 3 വർഷം തടവും 300,000 റിയാൽ പിഴയും വിധിച്ചതായി റിപ്പോർട്ട്. ജീവകാരുണ്യ സംഘടനയുടെ മൂന്ന് ചെക്കുകൾ വ്യാജമായി ചമച്ച് ദുരുപയോഗം ചെയ്തതിനാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.

സൗദി പബ്ലിക് പ്രോസിക്യൂഷന്‍റെ ക്രൈംസ് എഗെയ്ൻസ്റ്റ് പബ്ലിക് ട്രസ്റ്റ് വിഭാഗം വ്യാജ രേഖകൾ ചമച്ചതിന് ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിൽ, ഈ വ്യക്തി ഒരു നോൺ-പ്രോഫിറ്റ് ജീവകാരുണ്യ സംഘടനയുടെ ചെക്ക്ബുക്ക് നിയമവിരുദ്ധമായി സ്വന്തമാക്കുകയും അതിലെ മൂന്ന് ചെക്കുകൾ ദുരുപയോഗം ചെയ്ത് 34 മില്യൻ റിയാലിൽ അധികം തുക തട്ടിയെടുത്തതായി കണ്ടെത്തി.

ജീവകാരുണ്യ സംഘടനയുമായി ബന്ധപ്പെട്ടുള്ള അറ്റകുറ്റപ്പണി പദ്ധതികളുടെ കരാർ ജോലികൾക്ക് എന്ന് അവകാശപ്പെട്ട് വ്യാജ ചെക്കുകൾ വിതരണത്തിനായി ധനകാര്യ സ്ഥാപനങ്ങൾക്ക് സമർപ്പിച്ചു. സിഇഒയുടെ ഒപ്പും സ്ഥാപനത്തിന്‍റെ മുദ്രയും വ്യാജമായി ചമച്ചതായിരുന്നു. ഇത് കണ്ടെത്തിയതോടെയാണ് പ്രതി പിടിയിലായത്.

English Summary:

The suspect used a forged document to extort 34 million Riyals

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com