മലയാളി യുവാവ് ദുബായിൽ അന്തരിച്ചു

Mail This Article
ദുബായ് ∙ കാസർകോട് തളങ്കര സ്വദേശി ഫർഷിൻ( 31) ഹൃദയയാഘാതം മൂലം ദുബായിൽ അന്തരിച്ചു. ദേര സ്‌പേർപാർട്സ് മാർക്കറ്റിലെ പോപ്പുലർ ഓട്ടോ പാർട്സിൽ ജോലി ചെയ്തു വരികയായിരുന്നു. അവിവിവാഹിതനാണ്. പിതാവ് മൻസൂർ തളങ്കര മാതാവ് ജുബൈരിയ പാറപ്പള്ളി.ഫൈസാൻ, മാസിൻ എന്നിവരാണ് സഹോദരങ്ങൾ( എല്ലാവരും ദുബായ്) .
നടപടിക്രമങ്ങൾ ദുബായ് കെ എം സി സി കാസർകോട് ജില്ലാ ഡിസീസ് കെയർ യൂണിറ്റിന്‍റെ നേതൃത്വത്തിൽ നടന്ന് വരുന്നു. മയ്യത്ത് ദുബായിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഫർഷിന്‍റെ വിയോഗത്തിൽ ദുബായ് കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി ,ദുബായ് കെ എം സി സി കാസർകോട് മണ്ഡലം കമ്മിറ്റി എന്നിവർ അനുശോചിച്ചു