ADVERTISEMENT

ദുബായ് ∙ വീസ സേവനങ്ങളെക്കുറിച്ച് ഉപയോക്താക്കളെ ബോധവത്കരിക്കുന്നതിനായി ഈ മാസം 24 മുതൽ 28 വരെ ദുബായ് വാഫി മാളിൽ പ്രദർശനം സംഘടിപ്പിക്കുമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു.

"നിങ്ങൾക്കായി ഞങ്ങൾ ഇവിടെയുണ്ട്" ( for you, we are here)എന്ന വകുപ്പിന്റെ പൊതുജന ബോധവൽക്കരണ ക്യാംപെയിന്റെ ഭാഗമായാണ് പരിപാടി. വിവിധ തരത്തിലുള്ള വീസകളെക്കുറിച്ചും അവ എങ്ങനെ അപേക്ഷിക്കാമെന്നതിനെക്കുറിച്ചും രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്ന പ്രദർശനത്തിൽ വിവരങ്ങൾ നൽകും. ദുബായിലെ താമസക്കാരുടെയും സന്ദർശകരുടെയും ഉപയോക്തൃ അവബോധം വർധിപ്പിക്കാനും രാജ്യാന്തര നിലവാരത്തിന് അനുസൃതമായി ജിഡിആർഎഫ്എ നൽകുന്ന സേവനങ്ങളുടെ വിപുലമായ ശ്രേണി പരിചയപ്പെടുത്തുന്നതിനുമാണ് പരിപാടി.

ഉപഭോക്തൃ കമ്മ്യൂണിറ്റി നെറ്റ്‌വർക്ക്, ഗോൾഡൻ വീസ, എൻട്രി പെർമിറ്റ് സേവനങ്ങൾ, വീഡിയോ കോൾ, ഐഡന്റിറ്റി, പൗരത്വ മേഖലയുടെ കാര്യങ്ങൾ, റസിഡൻസി വീസ നടപടിക്രമങ്ങൾ, താമസ - കുടിയേറ്റ നിയമ ഉപദേശ സർവീസ് എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ ഇവിടെ പരിചയപ്പെടുത്തും. ഇവയുടെ വിശദമായ വിശദീകരണങ്ങളും അവ വേഗത്തിലും സുഗമമായും എങ്ങനെ അപേക്ഷിക്കാമെന്നും പൊതുജനങ്ങൾക്ക് അവബോധം നൽകും.

സമ്മാനങ്ങൾ നേടാനുള്ള മത്സരങ്ങൾ, കുട്ടികളുടെ ചിത്രരചനാ വേദി,  മറ്റ് ഇന്ററാക്ടീവ് പരിപാടികൾ എന്നിവയും ഇവിടെ നടക്കും. കാർട്ടൂൺ കഥാപാത്രങ്ങളായ സലേം, സലാമ എന്നിവരുടെ സജീവസാന്നിധ്യമാണ് മറ്റൊരു സവിശേഷത.

English Summary:

An Exhibition will be Organized at Dubai Wafi Mall from 24th to 28th to Raise Awareness About Visa Services; GDRFA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com