ADVERTISEMENT

അബുദാബി ∙ ഇന്ത്യ– യുഎഇ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾക്കായി വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ യുഎഇയിലെത്തി.  പശ്ചിമേഷ്യയുമായുള്ള ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രി അബുദാബിയിൽ എത്തിയത്. 

യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി കൂടിച്ചാഴ്ച നടത്തുന്ന മന്ത്രി വിവിധ മേഖലകളിൽ പങ്കാളിത്തം ശക്തമാക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തും. ഇസ്രയേൽ–ഹമാസ് യുദ്ധം മേഖലയെ എങ്ങനെ ബാധിച്ചെന്നും ഇരുവരും ചർച്ച ചെയ്യുമെന്നാണ് സൂചന.

യുഎഇയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) മേഖലയിലും ആഗോള തലത്തിലും ഉണ്ടാക്കിയ ചലനങ്ങളും വിലയിരുത്തും. 2022 ഫെബ്രുവരിയിൽ ഒപ്പുവച്ച സെപ കരാർ നടപ്പാക്കിയത് ഇരുരാജ്യങ്ങൾക്കും ഏറെ ഗുണം ചെയ്തതായി പിന്നീടുള്ള വ്യാപാരം സാക്ഷ്യപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളുടെയും വ്യാപാരത്തിൽ ഗണ്യമായ പുരോഗതിയുണ്ടായെന്ന് മാത്രമല്ല കൂടുതൽ മേഖലകളിലേക്ക് സഹകരണം ശക്തിപ്പെടുത്തുകയും ചെയ്തു. വിലപിടിച്ച ലോഹങ്ങൾ, രത്നങ്ങൾ, സ്വർണ, വജ്ര, രത്ന ആഭരണങ്ങൾ, ധാതുക്കൾ, ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങൾ എന്നിവയ്ക്കു പുറമെ പഴം, പച്ചക്കറി, പഞ്ചസാര, ധാന്യങ്ങൾ, തേയില, ഇറച്ചി, കടൽ വിഭവങ്ങൾ, വസ്ത്രങ്ങൾ, മെഷിനറി ഉൽപന്നങ്ങൾ, രാസവസ്തുക്കൾ എന്നിവയാണ് യുഎഇയിലേക്ക് കയറ്റി അയയ്ക്കുന്നത്. 

2021–2022 കാലഘട്ടത്തിൽ യുഎഇയിൽനിന്ന് 2166.4 കോടി ടൺ ക്രൂഡ് ഓയിൽ മാത്രം ഇന്ത്യ ഇറക്കുമതി ചെയ്തു. കൂടാതെ വിലപിടിച്ച ലോഹങ്ങളും പെട്രോളിയം ഉൽപന്നങ്ങളും രാസ വസ്തുക്കളുമാണ് ഇറക്കുമതി ചെയ്തുവരുന്നത്. 5 വർഷത്തിനകം ഇന്ത്യയും യുഎഇയിലും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറാക്കുകയാണ് ലക്ഷ്യം. 2020–21 കാലഘട്ടത്തിൽ 4330 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയത്. 2021–2022ൽ ഇത് 7287 കോടി ഡോളറായി ഉയർന്നിരുന്നു.

English Summary:

Strengthening Cooperation and Trade - Union Minister S. Jaishankar in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com