ADVERTISEMENT

അബുദാബി ∙ യുഎഇയിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ ഒട്ടേറെ പേർ അപകടത്തിൽ പെടുന്നതായി റിപ്പോർട്ട്. സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിട്ട് 7 വർഷം പിന്നിട്ടെങ്കിലും അപകടങ്ങൾ വർധിക്കുകയാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.

ദേശീയ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാലിലൊന്ന് യാത്രക്കാർ സീറ്റ് ബെൽറ്റ് നിയമം പാലിക്കുന്നില്ല. മൂന്നിൽ ഒരാൾക്ക് ചൈൽഡ് സീറ്റില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്ക് 400 ദിർഹമാണ് പിഴ. ഡ്രൈവറുടെ ലൈസൻസിൽ 4 ബ്ലാക്ക് പോയിന്റും രേഖപ്പെടുത്തും. വർഷത്തിൽ 24 ബ്ലാക്ക് പോയിന്റ് ലഭിക്കുന്നവരുടെ ലൈസൻസ് റദ്ദാകും.

English Summary:

Road Safety 2024: Many UAE Motorists Risk Lives by Shunning Seatbelts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com