വൈദ്യുതി കേബിളുകൾ മോഷ്ടിച്ച പ്രവാസി സംഘത്തെ സൗദിയിൽ അറസ്റ്റ് ചെയ്തു
Mail This Article
×
റിയാദ് ∙ വൈദ്യുതി കേബിളുകൾ മോഷ്ടിച്ചതിന് എട്ട് പ്രവാസികൾ അടങ്ങുന്ന സംഘത്തെ സൗദിയിൽ അറസ്റ്റ് ചെയ്തു. ചെമ്പ് ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ചതിനാണ് സംഘം പിടിയിലായത്. പ്രതികൾ ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിക്കുകയും വിൽക്കാനായി വാടകയ്‌ക്കെടുത്ത സ്ഥലത്ത് ഒളിപ്പിക്കുകയും ചെയ്‌തതായി അന്വേഷണത്തിൽ തെളിഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. 10 വർഷം വരെ തടവിനു പുറമെ നഷ്ടപരിഹാരം നൽകാനും നാടുകടത്താനും വിധി പുറപ്പെടുവിച്ചു.
English Summary:
Saudi Court Jails 8 Expats over Electrical Cable Thefts
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.