ADVERTISEMENT

ദുബായ് ∙ ഗൾഫ് മലയാളി മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വം സുനു കാനാട്ട് (57) ദുബായിൽ അന്തരിച്ചു. കോട്ടയം പാല സ്വദേശിയായ അദ്ദേഹം ദീർഘകാലം വിവിധ ചാനലുകളിൽ ന്യൂസ് കാമറാമാനായി പ്രവർത്തിച്ചു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിൽ കഴിയവേ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യ: ശാരി. മകൾ: അഭിരാമി

ഗൾഫ് മാധ്യമ രംഗത്തെ സുനുവിന്റെ സംഭാവനകൾ ഏറെയുണ്ട്. ഗൾഫിലെ ആദ്യ മലയാളം സാറ്റ്ലൈറ്റ് ചാനലായ മിഡിൽ ഈസ്റ്റ് ടെലിവിഷന്റെ കാമറാമാനായി അദ്ദേഹം ഗൾഫിൽ എത്തി. പിന്നീട് സിറ്റി സെവൻ, ആവാസ് ടിവി ഉൾപ്പെടെ നിരവധി പ്രമുഖ ചാനലുകളിൽ ജോലി ചെയ്തു. ദീർഘകാലം ന്യൂസ് കാമറാമാനായി പ്രവർത്തിച്ച് ഗൾഫ് മലയാളി സമൂഹത്തിൽ നിരവധി വാർത്തകളും സംഭവങ്ങളും ക്യാമറയിൽ പകർത്തി. ഫ്രീലാൻസ് കാമറാമാനായും അദ്ദേഹം പ്രശസ്തനായിരുന്നു.

സുനു കാനാട്ടിന്റെ സംസ്കാരം ജബൽഅലിയിലെ ശ്മശാനത്തിൽ നടക്കും.

English Summary:

Cameraman Sunu Kanattu Died in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT