ADVERTISEMENT

ദോ​ഹ ∙ ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം. ഈ നിയമലംഘനം നടത്തുന്നവർക്ക് മൂന്നുവർഷത്തിൽ കൂടാത്ത തടവും 50000 റിയാൽ വരെ പിഴയും ശിക്ഷയായി നൽകുമെന്നും ആഭ്യന്തര മന്ത്രാലയ അധികൃതർ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

ലൈസൻസ് ഇല്ലാതെയുള്ള ഡ്രൈ​വി​ങ് ക​ടു​ത്ത നിയമലംഘനമാണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അധികൃത​ർ, കു​റ്റ​ക്കാ​ർ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യില്ലാത്ത ന​ട​പ​ടി​ സ്വീകരിക്കുമെന്നും വ്യക്ത​മാ​ക്കി. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത് എല്ലാ​വ​രു​ടെ​യും സുരക്ഷ​യു​ടെ ഭാഗമാ​ണ്. ഗ​താ​ഗ​ത നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കൾ 29 അ​നു​സ​രി​ച്ച്, ജനറ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റി​നു കീ​ഴി​ലെ ലൈ​സ​ൻ​സി​ങ് അതോറിറ്റി​യി​ൽ ​നി​ന്ന് ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് നേടി​യ​തി​ന് ശേഷം മാ​ത്ര​മെ റോ​ഡി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ പാ​ടു​ള്ളൂ.

രാജ്യത്തെത്തുന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾക്കും സ​ന്ദ​ർ​ശ​ക​ർക്കും ഖത്തർ ഗവൺമെന്റ് അംഗീകരിച്ച ലൈസൻസ് ഉണ്ടെങ്കിൽ വാഹനങ്ങളോടിക്കാം. എന്നാൽ അ​വ​ർ രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച് 15 ദിവസ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ത് ലൈ​സ​ൻ​സി​ങ് അ​തോ​റി​റ്റി​ക്ക് മുമ്പാകെ സ​മ​ർ​പ്പി​ച്ച്, രാ​ജ്യ​ത്ത് താ​മ​സി​ക്കു​ന്ന ദിവസങ്ങ​ളി​ലേ​ക്കോ അ​ല്ലെ​ങ്കി​ൽ അ​തോ​റി​റ്റി നി​ർ​ണ​യി​ക്കു​ന്ന പ്ര​ത്യേ​ക കാലയളവിലേക്കോ അം​ഗീ​കാ​രം നേ​ടി​യി​രി​ക്ക​ണം.

ജി.​സി.​സി പൗ​ര​ന്മാ​ർ​ക്ക് അ​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ൽ​നിന്നുള്ള സാധുവായ ലൈ​സ​ൻ​സു​മാ​യി വാഹനമോടിക്കാവുന്നതാണ്. അ​തേ​സ​മ​യം, ഇ​തി​ന്റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ ഖ​ത്ത​രി ലൈ​സ​ൻ​സി​ലേ​ക്ക്  മാ​റി​യി​രി​ക്ക​ണം. 

English Summary:

Qatar Ministry of Interior will take Strong Legal Action against those who Drive without a License

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com