ADVERTISEMENT

ദുബായ് ∙ ഭൂമിയെ ഉയരത്തിൽനിന്ന് നിരീക്ഷിക്കുന്നതിനും പ്രകൃതി ദുരന്തം മുൻകൂട്ടി അറിയുന്നതിനും യുഎഇയുടെ ആദ്യ ലോ എർത്ത് ഓർബിറ്റ് സിന്തറ്റിക് ആപച്ചർ റഡാർ (എസ്എആർ) ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. കലിഫോർണിയയിൽ നിന്ന് വിക്ഷേപിച്ച ഉപഗ്രഹം സ്പേയ്സ് എക്സിന്റെ ട്രാൻസ്പോർട്ടർ 11ൽ ആണ് ഭ്രമണപഥത്തിലെത്തിച്ചത്. ഭൂമിയിലെ കൺട്രോൾ സ്റ്റേഷനുമായി ഉപഗ്രഹം ബന്ധം സ്ഥാപിച്ചു. 

നിലവിലുള്ള ഒപ്റ്റിക്കൽ ഇമേജിങ് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് എടുക്കുന്നതിനേക്കാൾ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ പകർത്താൻ എസ്എആർ ഉപഗ്രഹത്തിന് കഴിയും. പകലും രാത്രിയിലും ഒരുപോലെ ചിത്രങ്ങൾ പകർത്താൻ കഴിയുന്ന ക്യാമറകൾക്ക് കാലാവസ്ഥാ വ്യതിയാനമോ സൂര്യപ്രകാശമോ തടസ്സമാകില്ല.  ഉപഗ്രഹത്തിലെ റഡാർ ആന്റിന വലിയ ഭൂപ്രദേശങ്ങളുടെ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളതാണ്, ചെറിയ പ്രദേശത്തിന്റെ ഹൈ റെസലൂഷൻ ചിത്രങ്ങൾ പകർത്താനും കഴിയും. ഭൗമ വിവരശേഖരണത്തിലും വിശകലനത്തിലും സ്വയംപര്യാപ്തത നേടാൻ ഉപഗ്രഹത്തിലൂടെ സാധിക്കും. യുഎഇയുടെയും മധ്യപൂർവ മേഖലയുടെയും ചിത്രങ്ങൾ പകർത്തലും അന്തരീക്ഷ വിശകലനങ്ങളും കാലാവസ്ഥ മുന്നൊരുക്കങ്ങളുമാകും ഉപഗ്രഹം പ്രധാനമായും ചെയ്യുക. പ്രകൃതി ദുരന്തങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാനും കടലിൽ യാനങ്ങളെ നിരീക്ഷിക്കാനും റോഡ് ഗതാഗതം കൂടുതൽ സ്മാർട്ട് ആക്കാനും ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ സഹായിക്കും.

English Summary:

UAE's First SAR Satellite Successfully Launches into Orbit - Synthetic Aperture Radar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com