ADVERTISEMENT

ദുബായ്∙ ഐസിപി വെബ്സൈറ്റ് (icp.gov.ae) മുഖേനയും പൊതുമാപ്പിന് അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷിക്കുന്നവർക്ക് ലഭിക്കുന്ന എസ്എംഎസ് സന്ദേശത്തിൽ പറയുന്ന ദിവസം ബന്ധപ്പെട്ട കേന്ദ്രത്തിൽ എത്തി വിരലടയാളം രേഖപ്പെടുത്തി നടപടി പൂർത്തിയാക്കിയാൽ യാത്രാനുമതി (എക്സിറ്റ് പെർമിറ്റിന്) ലഭിക്കും. ഇതു ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണം. ഇതിനു സാധിച്ചില്ലെങ്കിൽ വീണ്ടും അപേക്ഷിച്ച് എക്സിറ്റ് പെർമിറ്റ് എടുത്താൽ‌ മാത്രമേ പിഴ ഇളവോടെ രാജ്യം വിടാനാകൂ. 

നേരത്തെ വിരലടയാളം രേഖപ്പെടുത്തിയവർ എക്സിറ്റ് പെർമിറ്റിന് അപേക്ഷിച്ചാൽ മതിയാകും. 15 വയസ്സിനു മുകളിലുള്ളവർക്കു മാത്രമാണ് വിരലടയാളം നിർബന്ധം. ഈ കേന്ദ്രം രാവിലെ 7 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും. നിയമലംഘനും പിടികിട്ടാപുള്ളിയുമായ കുടുംബനാഥന്റെ ആശ്രിത വീസയിലുള്ളവർക്കും പൊതുമാപ്പിൽ രാജ്യം വിടാനോ താമസം നിയമവിധേയമാക്കി യുഎഇയിൽ തുടരാനോ അവസരമൊരുക്കും. 

രക്ഷിതാക്കളിൽ മറ്റൊരാൾ നിയമവിധേയ വീസയിലാണെങ്കിൽ കുട്ടികളെ അവരുടെ സ്പോൺസർഷിപ്പിലേക്ക് മാറ്റാൻ അനുമതിയുണ്ട്. പാർട്നർ, ഇൻവസ്റ്റർ വീസക്കാർക്ക് നടപടികൾ പൂർത്തിയാക്കി സ്ഥാപനം റദ്ദാക്കിയ ശേഷമേ പൊതുമാപ്പിന് അപേക്ഷിക്കാനാവൂ.

വിവരങ്ങൾക്ക്
ഐസിപി കോൾ സെന്റർ 
600 522222
icp.gov.ae
ആമർ കോൾ സെന്റർ 
(ദുബായ്)  800 5111
മാനവശേഷി മന്ത്രാലയം കോൾ സെന്റർ 600 590000
ഐസിപി, ജിഡിആർഎഫ്എ സമൂഹമാധ്യമ പേജുകളിലും സംശയനിവാരണം നടത്താം.

English Summary:

Amnesty applications can also be made at ICP centres - UAE Amnesty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com