വിമാനത്താവളത്തിൽ ലഗേജ് ട്രോളി എടുക്കുന്നതിനിടെ യാത്രക്കാരനെ തെരുവുനായ കടിച്ചു; വിദേശയാത്ര മുടങ്ങി
Mail This Article
×
തിരുവനന്തപുരം ∙ വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലിൽ തെരുവുനായയുടെ കടിയേറ്റ യാത്രക്കാരന്റെ ഷാർജ യാത്ര മുടങ്ങി. ഇന്നലെ വൈകിട്ട് 6.10നുള്ള എയർ അറേബ്യ വിമാനത്തിൽ യാത്രയ്ക്കെത്തിയ പത്തനംതിട്ട മാരാമൺ സ്വദേശി എബി ജേക്കബിനാണ് (56) ലഗേജ് ട്രോളി എടുക്കുന്നതിനിടെ കാലിൽ കടിയേറ്റത്.
ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. രാജ്യാന്തര ടെർമിനലിന്റെ വെയ്റ്റിങ് ഏരിയയിലെ തെരുവുനായ ശല്യം സംബന്ധിച്ചു ഏറെനാളായി പരാതി ഉണ്ടെങ്കിലും പരിഹാര നടപടിയുണ്ടായിട്ടില്ല. യാത്രക്കാരനു ചികിത്സ ലഭ്യമാക്കിയെന്നും അടുത്ത ദിവസത്തെ യാത്രയ്ക്കു സൗകര്യം ചെയ്തെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
English Summary:
Passenger Cancels Sharjah Trip after Dog Bite at Thiruvananthapuram Airport
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.