കുവൈത്തിൽ പരിഷ്ക്കരിച്ച റസിഡൻസി നിയമം ഉടൻ; അനധികത താമസക്കാർക്ക് 5 വർഷം തടവും 10,000 ദിനാർ പിഴയും
Kuwait Residency Law
Mail This Article
×
കുവൈത്ത് സിറ്റി ∙ അനധികത താമസക്കാർക്ക് പരമാവധി 5 വർഷം തടവും 10,000 ദിനാർ പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പരിഷ്ക്കരിച്ച റസിഡൻസി നിയമം കുവൈത്ത് ഉടൻ നടപ്പാക്കും. നിയമഭേദഗതിക്ക് കഴിഞ്ഞ ദിവസം കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകിയ പശ്ചാത്തലത്തിൽ നിയമം എത്രയും വേഗം നടപ്പാക്കുകയാണ് ലക്ഷ്യം.
വിദേശികളുടെ വരവ്, താമസം, റസിഡൻസി പെർമിറ്റ്, ഗാർഹിക തൊഴിലാളികൾ, സർക്കാർ ജോലിക്കാർ, സ്പോൺസറുടെ ഉത്തരവാദിത്തം, ഇവർക്കുള്ള സർക്കാർ സേവന ഫീസ്, മനുഷ്യക്കടത്ത്, വീസ കച്ചവടം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെല്ലാം കടുത്ത ശിക്ഷയാണ് നിയമഭേദഗതിയിൽ വ്യവസ്ഥ ചെയ്യുന്നത്.
English Summary:
Kuwait Residency Law: Kuwait will soon implement a revised residency law
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.