ADVERTISEMENT

സലാല ∙ സലാലയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു വീണ് ഇന്ത്യക്കാരന്‍ മരിച്ചു. 6 പേർക്ക് പരുക്കേറ്റു. സലാല വിലായത്തില്‍ ഞായറാഴ്ച രാത്രി പത്തരയോടെയാണ് നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണത്. അസം സ്വദേശിയായ ബിപിന്‍ ബീഹാരിയാണ് മരിച്ചത്. സാരമായി പരുക്കേറ്റ രണ്ട് പേര്‍ സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റ മറ്റു നാല് പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

സലാലക്കു സമീപം സദാ മാളിനും ദാരീസിനും ഇടയില്‍ മില്ലേനിയം ഹോട്ടലിന് സമീപത്തായിരുന്നു കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. രണ്ട് കെട്ടിടങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നടപ്പാതയാണ് നിര്‍മാണത്തിനിടെ തകര്‍ന്നത്. ദോഫാര്‍ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി ജീവനക്കാരെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

English Summary:

Indian man dies in building collapse in Salalah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com