ഒമാനില്‍ ശനിയാഴ്ച മുതല്‍ ശൈത്യകാലം തുടങ്ങും
Mail This Article
×
മസ്‌കത്ത് ∙ ഒമാനില്‍ ശനിയാഴ്ച മുതൽ ശൈത്യകാലം തുടങ്ങുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ജബല്‍ ശംസിലായിരുന്നു–2 ഡിഗ്രി സെല്‍ഷ്യസ്.
സൈഖ് നാല്, യങ്കല്‍ 11 , ജബല്‍ അല്‍ ഖമര്‍, 10 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് കുറഞ്ഞ താപനില അനുഭവപ്പെട്ട മറ്റു സ്ഥലങ്ങള്‍. വരും ദിവസങ്ങളിലും താപനില കുറയുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
English Summary:
Oman Winter to Officially Start on December 21
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.