ഉപഭോക്തൃ സന്തോഷം നൽകി ദുബായിലെ സർക്കാർ സ്ഥാപനങ്ങൾ

Mail This Article
ദുബായ് ∙ 2024ൽ ദുബായിലെ മികച്ച സർക്കാർ സ്ഥാപനമെന്ന ബഹുമതി മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റിന്. ഉപഭോക്തൃ സന്തോഷ സൂചികകളിൽ 98.75% നേടിയാണ് സ്ഥാപനം ഒന്നാമതെത്തിയത്.
ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (97.01%), ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപാർട്ട്മെന്റ് (96.99%) എന്നിവയാണ് മികച്ച സ്ഥാപനങ്ങളിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

ദുബായിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും ശരാശരി ഉപഭോക്തൃ സന്തോഷ സൂചിക 90 ശതമാനമോ അതിൽ കൂടുതലോ ആണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഫലം പുറത്തിറക്കിയത്.
ഇതേസമയം ജീവനക്കാരുടെ സംതൃപ്തി സൂചികയിൽ രണ്ടാം സ്ഥാനം ഔഖാഫിനും മൂന്നാം സ്ഥാനം ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിനുമാണ്. ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കി ഓരോ വകുപ്പിലും സേവനം മെച്ചപ്പെടുത്താൻ ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കാൻ നിർദേശം നൽകിയതായി ഷെയ്ഖ് ഹംദാൻ പറഞ്ഞു.