സൗദിയിൽ വിനോദ സൗകര്യങ്ങൾക്കായി മുനിസിപ്പാലിറ്റി മന്ത്രാലയം പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. Image Credit: SPA
Mail This Article
×
ADVERTISEMENT
റിയാദ് ∙ സൗദിയിൽ വിനോദ സൗകര്യങ്ങൾക്കായി മുനിസിപ്പാലിറ്റി മന്ത്രാലയം പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സേവന നിലവാരം വർധിപ്പിക്കുന്നതിനും വിനോദ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പുതിയ മാർഗനിർദേശങ്ങൾ. എല്ലാ പങ്കാളികളുടെയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
തിയറ്ററുകൾ, സിനിമാശാലകൾ തുടങ്ങിയ വേദികൾ ഒഴികെയുള്ള എല്ലാ വിനോദ സൗകര്യങ്ങൾക്കും പുതുക്കിയ മാർഗനിർദേശങ്ങൾ ബാധകമാണ്. ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുക, നിക്ഷേപങ്ങളെ ഉത്തേജിപ്പിക്കുക, നിർമാണ പ്രക്രിയകളിൽ സൗദി ബിൽഡിങ് കോഡ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നത്.
English Summary:
Saudi Ministry of Municipalities issues updated guidelines for recreational facilities
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.