ADVERTISEMENT

ദുബായ് ∙ വ്യവസായ മേഖലയിലെ വിദഗ്ധർക്ക്  EIU-AIMRI ഡോക്ടറേറ്റുകൾ നൽകി ആദരിച്ചു. യൂറോപ്യൻ ഇന്റർനാഷനൽ യൂണിവേഴ്സിറ്റിയുമായി (EIU) സഹകരിച്ച് ഏരീസ് ഇന്റർനാഷനൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (AIMRI) ആണ് ചടങ്ങ് സംഘടിപ്പിച്ചത്. ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിസ് സ്ഥാപക ചെയർമാൻ സോഹൻ റോയ് ആണ്  AIMRI യുടെയും സ്ഥാപകൻ. വ്യവസായ മേഖലയ്ക്ക്  വിപ്ലവകരമായ   സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെയാണ് ചടങ്ങിൽ  ആദരിച്ചത്. യുഎഇ, യുകെ, സൗദി അറേബ്യ, ഖത്തർ, പോർച്ചുഗൽ, ഇന്ത്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് ആദരിച്ചത്.

ഫൂട്ട് വെയർ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ച റീബോക്കിന്റെ സഹസ്ഥാപകനായ  ജോസഫ് വില്യം, സിന്തൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. വിജു ജേക്കബ്, നാഷനൽ മാരിടൈം അക്കാദമിയുടെ മാനേജിങ് ഡയറക്ടർ ക്യാപ്റ്റൻ തുർക്കി അൽ ഷെഹ്രി എന്നിവർക്കാണ്  ഹോണറി ഡോക്ടറേറ്റ് നൽകി ആദരിച്ചത്. ഒരേ ദിവസം 40 ജീവചരിത്രങ്ങൾ  പ്രകാശിക്കപ്പെട്ടുക എന്ന അപൂർവ നേട്ടത്തിനും ചടങ്ങ് സാക്ഷിയായി. അറേബ്യൻ വേൾഡ് റെക്കോർഡ്‌സും യൂണിവേഴ്‌സൽ റെക്കോർഡ്‌സ് ഫോറവും ഈ പ്രകാശന ചടങ്ങിനെ ഔദ്യോഗികമായി അംഗീകരിക്കുകയും  ചെയ്തു.

ബിസിനസ് ഗേറ്റ് പ്രസിഡന്റും ഫൗണ്ടറും, ക്രൗൺ സെനറ്റർ ലൈല റഹ്ഹൽ എൽ അത്ഫാനി, യുഎഇയിലെ യുക്രെനിയൻ  ബിസിനസ് കൗൺസിൽ പ്രസിഡൻറ് ഒലീന ഷൈറോക്കോവ,  ബ്യൂറോ വെരിറ്റാസിലെ ഡെപ്യൂട്ടി കൺട്രി ചീഫ് എക്സിക്യൂട്ടീവ് ടാൻസൽ CULCU, എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. ഹോണററി ഡോക്ടറേറ്റുകൾക്ക് പുറമേ   പ്രഫഷനലുകൾക്ക് അവരുടെ വൈദഗ്ധ്യത്തിനും നേതൃത്വത്തിനും അംഗീകാരമായി പ്രഫഷനൽ ഡോക്ടറേറ്റ് നൽകി ആദരിച്ചു.

industry-experts-were-honored-with-doctorates-1
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
industry-experts-were-honored-with-doctorates-1
industry-experts-were-honored-with-doctorates-4
industry-experts-were-honored-with-doctorates-3
industry-experts-were-honored-with-doctorates-2

ക്രൗ മാക് ഗസാലിയുടെ സ്ഥാപകനും മാനേജിങ് പാർട്ണറുമായ ഡേവിസ് കല്ലൂക്കരൻ, ഇന്റർനാഷനൽ മാരിടൈം ഇൻഡസ്ട്രീസ് (ഐഎംഐ) ജനറൽ കൗൺസിലും സെക്രട്ടറി ജനറലുമായ  ബ്രൂണോ ബോക്വിംപാനി ഏരിയൽ, NEOM ന്റെ മറൈൻ പ്രോജക്ട്സ് മാനേജരും ആക്ടിങ് പ്രോജക്ട്സ് ഡയറക്ടറുമായ  ഗൊരിദ മന ജെ അൽയാമി, അൽ ജാസിറ തകാഫുളിന്റെ മാനേജിങ് ഡയറക്ടർ സാഗർ നാദിർഷാ തുടങ്ങിയവർക്കാണ് പ്രഫഷനൽ ഡോക്ടറേറ്റ് ലഭിച്ചത്. EFFISM , ഇൻഡിവുഡ് ബില്യനയേഴ്‌സ് ക്ലബ്, ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ സഹകരണത്തോടെ ബിസ് ഇവന്റ്സ് മാനേജ്‌മെന്റാണ് പരിപാടിയുടെ ക്രമീകരണങ്ങൾ ചെയ്തത്.

English Summary:

Industry experts were honored with doctorates.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com