ADVERTISEMENT

ദുബായ് ∙ ആഡംബര ബോട്ടുകളുടെ ജീവനക്കാർക്ക് ഇപ്പോൾ ദുബായിലേയ്ക്കുള്ള മൾട്ടിപ്പിൾ എൻട്രി വീസയ്ക്ക് അപേക്ഷിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു. പുതിയ മൾട്ടിപ്പിൾ എൻട്രി വീസയുടെ കാലാവധി 6 മാസമായിരിക്കും. ദുബായിൽ നടക്കുന്ന രാജ്യാന്തര ബോട്ടു ഷോയുടെ ഭാഗമായാണ് പ്രഖ്യാപനം. 

കഴിഞ്ഞ വർഷം ഡിസംബറിൽ അബുദാബിയിലെ  ആഡംബര ബോട്ട് ഉടമകൾക്ക് ഗോൾഡൻ വീസ അനുവദിക്കുന്നതിനായി പുതിയ പദ്ധതി ആരംഭിച്ചിരുന്നു. ഉയർന്ന ആസ്തിയുള്ള വ്യക്തികളെ അബുദാബിയിലേയ്ക്ക് ആകർഷിക്കുന്നതിനായി രൂപകൽപന ചെയ്‌തിരിക്കുന്ന ഈ പദ്ധതി, ആഡംബര സൗകര്യങ്ങൾ, ബിസിനസ് അവസരങ്ങൾ,  കുടുംബത്തിന് ദീർഘകാല താമസം എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 

ഈ മാസം 19 ന് ദുബായ് ഹാർബറിൽ ആരംഭിച്ച 31-ാമത് രാജ്യാന്തര ബോട്ട് പ്രദർശനം നാളെ സമാപിക്കും. പ്രദർശനത്തിൽ ജിഡിആർഎഫ്എ ആഡംബര ബോട്ട് മേഖലയ്ക്കും നാവിക സമൂഹത്തിനും പ്രത്യേക സേവനങ്ങളുടെ ഒരു ശ്രേണി പ്രദർശിപ്പിക്കുന്നു. മൊബൈൽ മറീന, വർക്ക് ബണ്ടിൽ, പ്ലാറ്റ്ഫോം 04, ദുബായ് റസിഡൻസി കമ്മ്യൂണിറ്റി നെറ്റ്‌വർക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

English Summary:

GDRFA Dubai launches new six-month multiple-entry visa for yacht crew

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com