ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ കുവൈത്തിൽ  അച്ചടക്കലംഘനങ്ങളുടെ പേരില്‍ തടങ്കലില്‍ കഴിയുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും മോചിപ്പിക്കും. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സലേം അല്‍ നവാഫിന്റേതാണ് പ്രഖ്യാപനം. നടപടി നാളെ മുതൽ പ്രാബല്യത്തിലാകും.

ജയിലിൽ കഴിയുന്ന പൊലീസുകാരുടെ ശിക്ഷ പൂര്‍ത്തിയാക്കിയതായി കണക്കാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. ദേശീയ-വിമോചന ദിനം, വിശുദ്ധ റമദാന്‍ മാസം എന്നിവയുടെ ഭാഗമായിട്ടാണ് മോചനം.

English Summary:

Lt. Genenaral. Sheikh Salem Al Nawaf announced release of all police officers who detained for disciplinary violations. The decision will implement from tomorrow.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com