ഒമാനിൽ ഒഴുക്കിൽപ്പെട്ട് യുവ മലയാളി ഡോക്ടർ മരിച്ചു

Mail This Article
×
മസ്‌കത്ത് ∙ മലപ്പുറം കോക്കൂർ സ്വദേശി വട്ടത്തൂർ വളപ്പിൽ വീട്ടിൽ ഡോ. നവാഫ് ഇബ്രാഹിം (34) ഒമാനിലെ ഇബ്രിക്ക് സമീപം വാദി ദാമിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം ഇവിടെ എത്തിയതായിരുന്നു. നിസ്‌വ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ഡോ. നവാഫ് ഇബ്രാഹിം.
ഭൗതികശരീരം ഇബ്രി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായും കൂടെയുണ്ടായിരുന്ന ഭാര്യ നിശിയയും മകൻ രണ്ട് വയസ്സുകാരൻ നഹാൻ നവാഫും സുരക്ഷിതരാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
English Summary:
Malappuram Native Doctor Drowns in Oman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.