മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു; വിട പറഞ്ഞത് തൃശൂർ സ്വദേശിനി

Mail This Article
×
വെയിൽസ്∙ യുകെയിലെ നോര്‍ത്ത് വെയില്‍സിൽ മലയാളി നഴ്സ് അന്തരിച്ചു. കോള്‍വിന്‍ ബേയില്‍ താമസിക്കുന്ന സിബി ജോര്‍ജിന്റെ ഭാര്യ പുഷ്പ സിബി (48) ആണ് മരിച്ചത് . തൃശൂര്‍ പറയന്നിലം വീട്ടില്‍ കുടുംബാംഗമാണ്. കാൻസർ ബാധിച്ച് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ഡെൻബി ഷെയർ ഗ്ലാൻ ക്ലവയ്ഡ് എൻഎച്ച്എസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
കോൾവിൻ ബേ എൻഎച്ച്എസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ നഴ്സായിരുന്നു പുഷ്പ സിബി. മക്കൾ: ഡാനിയ, ഷാരോൺ, റൊണാൾഡ്. മരുമകൻ: ടോണി കല്ലൂപറമ്പൻ (ആലപ്പുഴ). സംസ്കാരം പിന്നീട് നടക്കും.
English Summary:
Malayali Nurse Passes Away in UK
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.