ദോഹ ∙ റമസാൻ മാസത്തിൽ രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിൽ സമയം നിജപ്പെടുത്തി ഖത്തർ തൊഴിൽ മന്ത്രാലയം. ഇതനുസരിച്ച് ഒരു ദിവസം ആറ് മണിക്കൂറായിരിക്കും തൊഴിൽ സമയം. ആഴ്ചയിൽ 36 മണിക്കൂറും. തൊഴിൽ നിയമം അനുസരിച്ചാണ് മന്ത്രാലയം ഈ സമയക്രമീകരണം നടത്തിയത്.
സാധാരണ എട്ട് മണിക്കൂറാണ് രാജ്യത്തെ ഒരു ദിവസത്തെ പരമാവധി തൊഴിൽ സമയം. റമസാൻ പ്രമാണിച്ചു രണ്ട് മണിക്കൂറാണ് തൊഴിൽ സമയത്തിൽ ഇളവ് ലഭിക്കുക. ഏതാണ്ട് എല്ലാ സ്ഥാപനങ്ങളും റമസാൻ തൊഴിൽ സമയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അധിക സ്ഥാപനങ്ങളും ഒരു ഷിഫ്റ്റിൽ ആറ് മണിക്കൂർ സമയക്രമം നിശ്ചയിക്കുമ്പോൾ ചില സ്ഥപനങ്ങൾ ഈവനിങ് ഷിഫ്റ്റ് ഉൾപ്പെടെ രണ്ട് ഷിഫ്റ്റായും പ്രവർത്തിക്കുന്നുണ്ട്.
English Summary:
The Ministry of Labor of Qatar has fixed the working hours in the private sector of the country during the month of Ramadan.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.