ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമി അന്തരിച്ചു; അജ്മാനിൽ 3 ദിവസം ദുഃഖാചരണം

Mail This Article
×
അജ്‌മാൻ∙ അജ്‌മാൻ രാജകുടുംബാംഗം ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമി അന്തരിച്ചു. റൂളേഴ്‌സ് കോർട്ടാണ് ഈ വിവരം അറിയിച്ചത്. ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
കബറടക്ക ചടങ്ങുകൾ ഇന്ന് (വ്യാഴം) ളുഹർ (മധ്യാഹ്നം) നമസ്‌കാരത്തിന് ശേഷം ജർഫിലെ ഷെയ്ഖ് സായിദ് പള്ളിയിൽ നടക്കും. ദുഃഖാചരണത്തിന്റെ ഭാഗമായി അജ്മാനിൽ ദേശീയ പതാകകൾ ഇന്ന് മുതൽ മൂന്ന് ദിവസം പാതി താഴ്ത്തിക്കെട്ടുമെന്ന് അധികൃതർ അറിയിച്ചു.
English Summary:
Sheikh Saeed bin Rashid Al Nuaimi of Ajman Royal Family Passes Away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.