ADVERTISEMENT

ദുബായ് ∙ സ്വർണ നിക്ഷേപ രംഗത്തെ ട്രേഡിങ് ആപ്ലിക്കേഷനായ ഒ ഗോൾഡിൽ ഇനി സ്വർണം വാടകയ്ക്ക് എടുക്കാനും അവസരം. മോണിറ്ററി മെറ്റൽസും ഇമറാത്തി ആപ്പായ ഒ ഗോൾഡും ചേർന്നാണ് നിക്ഷേപ രംഗത്തു പുതിയ സംരംഭത്തിനു തുടക്കമിട്ടിരിക്കുന്നത്. നിക്ഷേപകർക്ക് 0.1% ഔൺസ് സ്വർണം മുതൽ വാടകയ്ക്ക് എടുക്കാം. സ്വർണ നിക്ഷേപത്തിലും വായ്പയിലുമായി 16% വരെ വാർഷിക ആദായമാണ് വാഗ്ദാനം.

ഉപയോഗിക്കപ്പെടാത്ത സ്വർണം വാടകയ്ക്ക് എടുത്ത് ക്രിയാത്മക മുതലാക്കാനും അതുവഴി വരുമാനം നേടാനും സാധിക്കും. സ്വർണ നാണയവും സ്വർണക്കട്ടികളുമാണ് നിക്ഷേപത്തിനായി ഉപയോഗിക്കുക. ആഭരണങ്ങൾ ഉപയോഗിക്കാൻ കഴിയില്ല. സ്വർണം ബാങ്ക് വഴി പണമാക്കി വ്യാപാരത്തിനായി നൽകണം.

നിക്ഷേപിക്കുന്ന ഓരോ ഗ്രാം സ്വർണത്തിനും ഇൻഷുറൻസ് പരിരക്ഷയുള്ളതിനാൽ സ്വർണം സുരക്ഷിതമായിരിക്കുമെന്ന് ഒ ഗോൾഡ് ചെയർമാൻ ബൻദർ അൽ ഓത്‌മാൻ പറഞ്ഞു. നിക്ഷേപിക്കുന്ന സ്വർണം ഏതു സമയത്തും പിൻവലിക്കാം. ഇതിനു പിഴയില്ല. സാധാരണക്കാർക്കു പോലും സാധിക്കുന്ന രീതിയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി സ്വർണ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

English Summary:

This UAE app allows residents to earn money by leasing gold weighing as low as 0.1 gram

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com