റിയാദ്∙ സൗദിയിൽ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) അവധി മാർച്ച് 29 (റമസാൻ 29) മുതൽ. ഇത്തവണ 5 ദിവസമാണ് അവധി. സൗദി മാനവ വിഭവ-സാമൂഹിക വികസന മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.
29 മുതൽ ഏപ്രിൽ 2 വരെയാണ് അവധിയെങ്കിലും അടുത്ത ദിവസം മുതൽ വാരാന്ത്യ അവധി തുടങ്ങുന്നതിനാൽ ഏപ്രിൽ 3 ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. വെള്ളിയാഴ്ച മുതൽ സാധാരണ അവധി തുടങ്ങുന്നതിനാൽ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി സ്വകാര്യ മേഖലയിലുള്ളവർക്ക് ലഭിക്കും. അങ്ങനെയെങ്കിൽ മൊത്തം 8 ദിവസം ഈദ് അവധി ലഭിക്കാനാണ് സാധ്യത.
സൗദി എക്സ്ചേഞ്ചിന്റെ (തദാവുൽ) അവധി മാർച്ച് 28 മുതലാണ്. ഏപ്രിൽ 3 മുതൽ ട്രേഡിങ് പുനാരംഭിക്കും.
English Summary:
The Saudi Ministry of Human Resources and Social Development announced that the 5-day Eid Al-Fitr holiday for the private sectors . Eid Holiday will start on March 29.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.