ADVERTISEMENT

അബുദാബി ∙ യുഎഇയിൽ ഡ്രോൺ സേവന കമ്പനികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനറൽ സിവിൽ ഏവിയേഷൻ. രാജ്യത്തെ വ്യോമാതിർത്തിക്കുള്ളിൽ ഡ്രോൺ പറത്താൻ ആവശ്യമായ ലൈസൻസ് നേടുക, പരിശീലനം നടത്തുക, ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുക എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങളാണ് പുറത്തിറക്കിയത്. യാത്ര, ചരക്കുനീക്കം തുടങ്ങിയ ആവശ്യങ്ങൾക്കായി ഡ്രോൺ ഉപയോഗം ‌വ്യാപകമാകാനിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.  

ഡ്രോൺ സേവന കമ്പനികളും വ്യോമയാന വിഭാഗവും തമ്മിൽ സംയോജനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കരാറുകൾ, പരിശീലനം, ഗുണനിലവാരം, സുരക്ഷ, ഓഡിറ്റിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളാണ് പുതുതായി വ്യക്തമാക്കിയിരിക്കുന്നത്. 

കമ്പനികളും വ്യോമയാന വിഭാഗവും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തി ഇടപാടുകൾ സുതാര്യമാക്കാനും ഇത് അനിവാര്യമാണ്. യുഎഇയിൽ വ്യക്തിഗത ഡ്രോൺ ഉപയോഗത്തിന് ഏർപ്പെടുത്തിയിരുന്ന നിരോധനം ആഭ്യന്തര മന്ത്രാലയം ഭാഗികമായി നീക്കിയിരുന്നു. 

വിനോദത്തിനായി ഡ്രോൺ പറത്തുന്നവരും യുഎഇ ഡ്രോൺസ് ആപ്ലിക്കേഷൻ വഴി റജിസ്റ്റർ ചെയ്ത് ജനറൽ സിവിൽ എവിയേഷനിൽനിന്ന് സേവന, പരിശീലന സർട്ടിഫിക്കറ്റ് നേടിയിരിക്കണം. ഡ്രോൺ പ്രവർത്തനങ്ങൾക്കുള്ള ഏകീകൃത പ്ലാറ്റ്ഫോമിനു കീഴിൽ കമ്പനികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും റജിസ്ട്രേഷൻ, പ്രവർത്തന പ്രക്രിയകൾ ലളിതമാക്കും. 

ജനങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും ക്ഷതമേൽക്കാത്തവിധവും യുഎഇ വ്യോമാതിർത്തി ലംഘിക്കാത്ത വിധത്തിലുമായിരിക്കണം സേവനം. ജനറൽ സിവിൽ ഏവിയേഷന്റെ മാർഗനിർദേശം പാലിക്കണം. വാണിജ്യ, കാരുണ്യ, ജീവൻ രക്ഷാ പദ്ധതികൾക്കുള്ള സേവനമാണെങ്കിലും വ്യോമയാന വകുപ്പിൽനിന്ന് അനുമതി നിർബന്ധം. നിയമവും നിയന്ത്രണങ്ങളും ലംഘിക്കുന്നവർക്ക് 6 മാസം മുതൽ 5 വർഷം വരെ തടവോ ഒരു ലക്ഷം ദിർഹം വരെ പിഴയോ രണ്ടും ചേർത്തോ ശിക്ഷയുണ്ടാകും.

English Summary:

General Civil Aviation imposes restrictions on drone service companies in UAE

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com