ADVERTISEMENT

മദീന ∙ മദീന ബസ് പ്രോജക്ട് റമസാനിൽ 375,000 ഗുണഭോക്താക്കൾക്ക് പ്രവാചക പള്ളിക്കും ഖുബ പള്ളിയ്ക്കുമിടയിൽ ഷട്ടിൽ ഗതാഗത സേവനങ്ങൾ നൽകിയതായി കണക്കുകൾ. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 67 ശതമാനം വർധിച്ചു.

റമസാനിലെ ആദ്യ രാത്രിയിൽ തന്നെ ഈ സേവനം ആരംഭിച്ചിരുന്നു. വിവിധ ജില്ലകളെ പ്രവാചകപള്ളിയിലേക്ക് ബന്ധിപ്പിക്കുന്ന ഏഴ് റൂട്ടുകളിലൂടെയും ഖുബാ പള്ളിയിലേക്കും തിരിച്ചുമുള്ള ഒരു പ്രത്യേക റൂട്ടിലൂടെയും ആരാധകർക്കും സന്ദർശകർക്കും ഗതാഗതം സുഗമമാക്കി.

വർധിച്ചുവരുന്ന സന്ദർശകരെ ഉൾക്കൊള്ളുന്നതിനായി രണ്ട് സ്റ്റേഷനുകളിലുമായി എല്ലാ റൂട്ടുകളിലും 18 മണിക്കൂർ ബസ് സേവനം പ്രവർത്തിക്കുന്നുണ്ട്.

Image Credit: SPA
Image Credit: SPA
English Summary:

Madinah Bus Project Facilitates Over 375,000 Passenger Trips During Ramadan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com