ഫോർമുല 1: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സൗദി

Mail This Article
ജിദ്ദ ∙ ജിദ്ദ സീസൺ പ്രവർത്തനങ്ങളുടെ ഭാഗമായി ഫോർമുല 1 റേസിനോടനുബന്ധിച്ച് ജിദ്ദ, മക്ക, തായിഫ് എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കും വിദ്യാഭ്യാസ ജീവനക്കാർക്കും ഏപ്രിൽ 20, 21 തീയതികളിൽ വിദ്യാഭ്യാസ മന്ത്രാലയം അവധി അനുവദിച്ചു.
ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്ട്രീറ്റ് സർക്യൂട്ട് എന്നറിയപ്പെടുന്ന ജിദ്ദ കോർണിഷ് സർക്യൂട്ട് 2025 ഫോർമുല 1 വേൾഡ് ചാംപ്യൻഷിപിന്റെ അഞ്ചാം റൗണ്ടായ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.
ഏപ്രിൽ 18 മുതൽ ഏപ്രിൽ 20 വരെ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സിന് ആതിഥേയത്വം വഹിക്കുന്നതിനാൽ തുടർച്ചയായ അഞ്ചാം വർഷവും ജിദ്ദ കോർണിഷ് സർക്യൂട്ട് ആവേശത്തിലാണ്.